സത്യ ത്രിപാഠി െഎക്യരാഷ്ട്ര സഭയിലെ രണ്ടാമൻ
text_fieldsന്യൂയോർക്: മുതിർന്ന ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്ര വിദഗ്ധനുമായ സത്യ എസ്. ത്രിപാഠിയെ െഎക്യരാഷ്ട്ര സഭ അസിസ്റ്റൻറ് സെക്രട്ടറി ജനറലായി നിയമിച്ചു. െഎക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ (യു.എൻ.ഇ.പി) ന്യൂയോർക് ഒാഫിസ് മേധാവിയും ഇദ്ദേഹമായിരിക്കും. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആണ് നിയമന കാര്യം അറിയിച്ചത്.
ട്രിനിഡാഡ്-ടുബേഗോ സ്വദേശി എലിയട്ട് ഹാരിസിെൻറ പിൻഗാമിയായാണ് ത്രിപാഠി ചുമതലയേൽക്കുന്നത്. 2017 മുതൽ യു.എൻ.ഇ.പിയുടെ സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയുടെ മുതിർന്ന ഉപദേശകനായിരുന്നു. വികസന സാമ്പത്തിക ശാസ്ത്രജ്ഞൻ, അഭിഭാഷകൻ എന്നീ നിലകളിൽ 35 വർഷത്തെ പ്രവൃത്തിപരിചയമുള്ള ത്രിപാഠി 1998 മുതൽ യു.എന്നിൽ ജോലി ചെയ്യുകയാണ്.
യു.എന്നിനുവേണ്ടി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ വൻകരകളിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സുസ്ഥിര വികസനം, മനുഷ്യാവകാശം, ജനാധിപത്യ പരിപാലനം, നിയമകാര്യം എന്നീ മേഖലകളിലായിരുന്നു പ്രവർത്തനം. നിയമത്തിലും കോമേഴ്സിലും ഉന്നത ബിരുദധാരിയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
