Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസാഷ-മാലിയ...

സാഷ-മാലിയ സഹോദരിമാര്‍ക്ക് ബുഷിന്‍െറ മക്കളുടെ കത്ത്

text_fields
bookmark_border
സാഷ-മാലിയ സഹോദരിമാര്‍ക്ക് ബുഷിന്‍െറ മക്കളുടെ കത്ത്
cancel

ഹ്യൂസ്റ്റന്‍: വൈറ്റ് ഹൗസില്‍നിന്ന് വിടചൊല്ലാനൊരുങ്ങവേ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ പുത്രികളായ സാഷക്കും മാലിയക്കും മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍െറ മക്കളുടെ ഹൃദയസ്പര്‍ശിയായ കത്ത്. ‘‘ബാല്യത്തില്‍ നിന്ന് യുവത്വത്തിലേക്ക് ശോഭയോടെയും ലാളിത്യത്തോടെയും നിങ്ങള്‍ വളരുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു’’ എന്നാണ് കത്തിന്‍െറ തുടക്കം.

വൈറ്റ് ഹൗസിന്‍െറ ചിട്ടവട്ടങ്ങളില്‍നിന്ന് ആരും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനില്ലാത്ത ജീവിതത്തിലേക്ക് നിങ്ങള്‍ കടക്കുകയാണ്. മാതാപിതാക്കളുടെ നിഴലില്‍നിന്നു മാറി നിങ്ങളുടെ ജീവിതം സ്വയമെഴുതി തുടങ്ങുകയാണ്. എങ്കിലും കഴിഞ്ഞ എട്ടുവര്‍ഷത്തെ അനുഭവങ്ങള്‍ എന്നും നിങ്ങളോടൊപ്പമുണ്ടാകും. വൈറ്റ്ഹൗസിന്‍െറ സമ്മര്‍ദത്തില്‍നിന്ന് മാറി ജീവിതത്തിന്‍െറ പുതിയ ഏടാരംഭിക്കുന്ന നിങ്ങള്‍ക്ക് പിന്തുണയേകാന്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടാകും.

അതുപോലെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഞങ്ങളും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് പറഞ്ഞാണ് ഒബാമയുടെ മക്കള്‍ക്കുള്ള ഉപദേശങ്ങളടങ്ങിയ കത്ത് അവസാനിക്കുന്നത്. ഇരട്ടസഹോദരികളായ ബാര്‍ബറ ബുഷും ജെന്ന ബുഷ് ഹാഗറും ചേര്‍ന്നെഴുതിയ തുറന്നകത്ത് പ്രസിദ്ധീകരിച്ചത് ടൈം മാഗസിനാണ്.

മുത്തച്ഛന്‍ ജോര്‍ജ് എച്ച്. ഡബ്ള്യൂ ബുഷ് യു.എസ് പ്രസിഡന്‍റായിരുന്നപ്പോഴാണ് ബാര്‍ബറയും ജെന്നയും ആദ്യമായി വൈറ്റ് ഹൗസിലത്തെുന്നത്. ഇതാദ്യമായല്ല ഇവര്‍ ഒബാമയുടെ പുത്രിമാര്‍ക്ക് കത്തെഴുതുന്നത്. 2009ല്‍ വാള്‍സ്ട്രീറ്റ് ജേണലില്‍ സാഷയെയും മാലിയയെയും പിന്തുണച്ചുകൊണ്ട് ഇവര്‍ കത്തെഴുതിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasha
News Summary - sasha
Next Story