Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​ക്കെ​തി​രാ​യ...

റ​ഷ്യ​ക്കെ​തി​രാ​യ ഉ​പ​രോ​ധ​ത്തി​ൽ​നി​ന്ന്​ വ്യോ​മ​യാ​നവും ബഹിരാകാശമേഖലയും ഒ​ഴി​വാ​ക്കി

text_fields
bookmark_border
റ​ഷ്യ​ക്കെ​തി​രാ​യ ഉ​പ​രോ​ധ​ത്തി​ൽ​നി​ന്ന്​  വ്യോ​മ​യാ​നവും ബഹിരാകാശമേഖലയും ഒ​ഴി​വാ​ക്കി
cancel
വാ​ഷി​ങ്​​ട​ൺ: മു​ൻ ചാ​ര​ൻ സെ​ർ​ജി സ്​​ക്രി​പാ​ലി​നും മ​ക​ൾ​ക്കു​മെ​തി​രാ​യ രാ​സാ​യു​ധാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ റ​ഷ്യ​ക്കെ​തി​രെ ചു​മ​ത്തി​യ യു.​എ​സ്​ ഉ​പ​രോ​ധ​ത്തി​ൽ​നി​ന്ന്​ വ്യോ​മ​യാ​ന സു​ര​ക്ഷ​, ബ​ഹി​രാ​കാ​ശ പര്യവേക്ഷണ സാ​ങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെ ഒ​ഴി​വാ​ക്കി. ​ഉ​പ​രോ​ധം പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ േലാ​ക ബാ​ങ്കും അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ​നി​ധി​യും പോ​ലു​ള്ള ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വാ​യ്​​പ​യും മ​റ്റു​ സ​ഹാ​യ​ങ്ങ​ളും അ​നു​വ​ദി​ക്കു​ന്ന​തി​ന്​ യു.​എ​സ്​ ത​ട​സ്സം നി​ൽ​ക്കും.

ധ​ന​കാ​ര്യ വി​നി​മ​യ, ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​വും ഉ​പ​രോ​ധ​ത്തി​ൽ പെ​ടും. 2018 മാ​ർ​ച്ചി​ലാ​ണ്​ സ്​​ക്രി​പാ​ലി​നും മ​ക​ൾ​ക്കു​മെ​തി​രെ രാ​സാ​യു​ധാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​രു​വ​രും നീ​ണ്ട ചി​കി​ത്സ​ക്കു ശേ​ഷ​മാ​ണ്​ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newssansactions against russia
News Summary - sansactions against russia-world news
Next Story