Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2017 2:59 AM IST Updated On
date_range 23 April 2017 3:06 AM ISTറഷ്യൻ ഹാക്കർക്ക് യു.എസിൽ 27 വർഷം തടവ്
text_fieldsbookmark_border
വാഷിങ്ടൺ: യു.എസ് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ റഷ്യൻ ഹാക്കർ റോമൻ സെലസ്നേവിന് (32) യു.എസ് കോടതി 27 വർഷം തടവുശിക്ഷ വിധിച്ചു. ആക്രമണത്തിനിരയായ വ്യാപാര സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കുമുള്ള നഷ്ടപരിഹാരത്തുകയായി 17 കോടി ഡോളർ പിഴയടക്കാനും ഉത്തരവിട്ടിട്ടുണ്ട്. വാഷിങ്ടണിലെ ജില്ല കോടതി ജഡ്ജി റിച്ചാർഡ് എ. ജോൺസിേൻറതാണ് വിധി. യു.എസിൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ ശിക്ഷയാണിത്. റഷ്യൻ പാർലമെൻറ് അംഗമായ വലേരി സെലസ്നേവിെൻറ മകൻ കൂടിയാണ് റോമൻ സെലസ്നേവ്.2014ൽ മാലദ്വീപിൽ നിന്നാണ് സെലസ്നേവിനെ പിടികൂടിയത്. ഇയാെള അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് റഷ്യൻ സർക്കാർ ആരോപിച്ചിരുന്നു.നിലവിലെ വിധിയെയും റഷ്യൻ സർക്കാർ വിമർശിച്ചിട്ടുണ്ട്.
2011ൽ മൊറോക്കോയിലുണ്ടായ ബോംബാക്രമണത്തിലേറ്റ പരിക്ക് ചൂണ്ടിക്കാട്ടി തെൻറ ആരോഗ്യസ്ഥിതി പരിഗണിച്ച് ശിക്ഷയിൽ ഇളവു നൽകണമെന്ന് സെലസ്നേവ് വാദിച്ചിരുന്നു. എന്നാൽ, കോടതി ഇത് നിരാകരിച്ചു. യു.എസ്-റഷ്യ ബന്ധം ഉലഞ്ഞ സാഹചര്യത്തിൽ തനിക്കെതിരായ വിധി രാഷ്ട്രീയപ്രേരിതമാണെന്നും അഭിഭാഷകന് കൈമാറിയ കുറിപ്പിൽ ഇയാൾ ആരോപിച്ചു. പോയൻറ് ഒാഫ് സെയിൽ കമ്പ്യൂട്ടറുകളിൽ ഹാക്കിങ് നടത്തി സെലസ്നേവ് െക്രഡിറ്റ് കാർഡ് നമ്പറുകൾ മോഷ്ടിച്ചതായി കഴിഞ്ഞ വർഷം സിയാറ്റിനിലെ അന്വേഷണ സമിതി കെണ്ടത്തിയിരുന്നു. 2009 ഒക്ടോബർ മുതൽ 2013 ഒക്ടോബർ വരെയാണ് സെലസ്നേവ് ഹാക്കിങ് പ്രവർത്തനങ്ങൾ നടത്തിയത്. 500ലധികം യു.എസ് വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ക്രെഡിറ്റ് കാർഡ് നമ്പറുകൾ ഹാക്ക് ചെയ്യുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story