യാത്രാ വിലക്കിനെ എതിർത്ത അറ്റോർണി ജനറലിനെ ട്രംപ് പുറത്താക്കി
text_fieldsവാഷിങ്ടൺ: യാത്രാ വിലക്ക് വിഷയത്തിൽ അമേരിക്കൻ അറ്റോർണി ജനറൽ സാലി യേറ്റ്സിനെ തൽസ്ഥാനത്ത് നിന്ന് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് പുറത്താക്കി. അഭയാർഥികൾക്കും ഏഴു രാജ്യങ്ങളിൽ നിന്നുള്ള മുസ് ലിംകൾക്കും ഏർപ്പെടുത്തിയ യാത്രവിലക്ക് റദ്ദാക്കിയ വിധിയെ കോടതിയിൽ ഫലപ്രദമായി പ്രതിരോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ നടപടി. ഡാന ബൊനെറ്റിനാണ് അറ്റോണി ജനറലിെൻറ താൽകാലിക ചുമതല.
പ്രസിഡന്‍റ് ട്രംപിന്‍റെ ഉത്തരവിന് നിയമസാധുത ലഭിക്കുവാൻ ആവശ്യമായ വാദം സാലി യേറ്റ്സ് ഉന്നയിച്ചില്ലെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് നീതി വകുപ്പ് പരാജയപ്പെട്ടു. അമേരിക്കൻ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഭരണകൂടം ചെയുന്നതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, തന്‍റെ നിലപാടിനെ പുറത്താക്കപ്പെട്ട അറ്റോർണി ജനറൽ സാലി യേറ്റ്സിനെ ന്യായീകരിച്ചു. താൻ താൽകാലിക അറ്റോർണി ജനറലാണെന്നും കോടതി വിധിയെ പ്രതിരോധിക്കാനുള്ള ആവശ്യമായ വാദങ്ങൾ നീതി വകുപ്പ് അവതരിപ്പിച്ചില്ലെന്നും സാലി യേറ്റ്സ് ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അറ്റോണി ജനറലിനെ തിങ്കളാഴ്ച ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി സ്വീകരിച്ചത്. ട്രംപിെൻറ യാത്രവിലക്ക് നിയമ വിരുദ്ധമാണെന്ന നിലപാടാണ് യേറ്റ്സ് സ്വീകരിച്ചത്. എന്നാൽ, ഇത് ശരിയെല്ലന്നും ഉത്തരവ് നിയമപരമാണെന്നുമായിരുന്നു ട്രംപിെൻറ നിലപാട്.
ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. സിറിയയിൽ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിരുന്നു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
