Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യ:...

റോഹിങ്ക്യ:  പ്രചരിക്കുന്നത്​ തെറ്റായ വാർത്തകൾ- സ​ൂചി

text_fields
bookmark_border
rohingya
cancel

യാ​േങ്കാൺ: റോഹിങ്ക്യൻ അഭയാർഥികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച്​ തെറ്റായ വിവരങ്ങളാണ്​ പ്രചരിക്കുന്നതെന്ന്​ മ്യാൻമർ നേതാവും നൊബേൽ സമ്മാന ജേതാവുമായ ആങ്​ സാങ്​ സൂചി.

റോഹിങ്ക്യ അഭയാർഥി പ്രശ്​നത്തിൽ ഇതാദ്യമായാണ്​ സൂചി പ്രതികരിക്കുന്നത്​.  തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയിബ്​ ഉറുദുഗാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ്​ സൂചി നിലപാട്​ വ്യക്​തമാക്കിയത്​.രഖൈൻ സംസ്ഥാനത്തെ ഏല്ലാ വിഭാഗം ജനങ്ങൾക്കും മ്യാൻമർ സർക്കാർ സംരക്ഷണം നൽകുന്നുണ്ടെന്ന്​ സൂചി പറഞ്ഞു. ​മനുഷ്യാവകാശ നിഷേധവും ജനാധിപത്യ സംരക്ഷണം ഇല്ലാതാകുന്നതിനെ  കുറിച്ചും ഞങ്ങൾക്ക്​ വ്യക്​തമായ അറിവും ബോധ്യവുമുണ്ട്​. 

അതുകൊണ്ട്​ എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ സാമൂഹികവും രാഷ്​ട്രീയവും മാനുഷികവുമായ  അവകാശങ്ങൾക്ക്​ ഇൗ രാജ്യത്ത്​ അർഹതയുണ്ടെന്ന്​ സൂചി വ്യക്​തമാക്കി. രഖൈൻ സംസ്ഥാനത്ത്​ വംശീയ ഉൻമൂലനം നടന്നി​ട്ടില്ലെന്ന സൂചിയുടെ നേരത്തെയുള്ള പ്രതികരണം ഏറെ വിവാദങ്ങൾ ക്ഷണിച്ച്​ വരുത്തിയിരുന്നു. പുതിയ സംഭവവികാസങ്ങളെ കുറിച്ച്​ അവർ ഇതുവരെ പ്രതികരിക്കാതിരുന്നതും വാർത്തയായിരുന്നു.  റോഹ്യങ്കൻ മുസ്​ലിംകൾക്കെതിരായ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് സൂചി പ്രതികരിക്കണമെന്ന്​ പാകിസ്​താനിലെ നോബേൽ സമ്മാന ജേതാവ്​ മലാല യൂസഫ്​സായ്​ ആവശ്യപ്പെട്ടിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmyanmermalayalam newsSuu KyiRohingya issue
News Summary - Rohingya crisis: Suu Kyi says 'all in Rakhine defended'-World news
Next Story