കോവിഡ് കാലത്ത് ശ്രദ്ധ േനടി പെറുവിെൻറ ധനമന്ത്രി മരിയ അേൻറാണിയ ആൽവ
text_fieldsഎല്ലാവരും അവളെ ടോനിയെന്നു വിളിക്കും. അവൾക്കൊപ്പം സെൽഫിയെടുക്കാൻ അമ്മമാർ മത്സരിക്കും. കലാകാരൻമാർ അവളുടെ ചിത്രം വരച്ച് സാമൂഹികമാധ്യമങ്ങൾ വഴി പങ്കുവെക്കും. ടെലിവിഷൻ ചാനലുകൾ ഒരു ഇൻറർവ്യൂവിന് വേണ്ടി മത്സരിക്കും... ഇത്രയേറെ പ്രാധാന്യമുള്ള വ്യക്തി ആരെന്നറിയേണ്ടെ? മരിയ അേൻറാണീറ്റ ആൽവ എന്നാണ് പേര്. വടക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ ധനകാര്യമന്ത്രിയാണ് ഈ 35കാരി.
കോവിഡ് തകർത്ത രാജ്യത്തെ രക്ഷിക്കൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിെൻറ പേരിൽ മരിയ കൂടുതൽ ശ്രദ്ധനേടുകയാണ്. 2019 ഒക്ടോബറിലാണ് അവർ ധനമന്ത്രിയായി ചുമതലയേറ്റത്. ചുമതലയേറ്റതോടെ പെറു പ്രസിഡൻറ് മാർട്ടിൻ വിസ്കാരയുടെ മന്ത്രിസഭയിൽ ഏറെ തിളങ്ങിയതും മരിയയാണ്. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ മരിയ അവതരിപ്പിച്ച പദ്ധതികളും ജനം രണ്ടുകൈയും നീട്ടി സ്വീകരിച്ചു. പെറുവൽ 3.2 കോടി ആളുകളാണുള്ളത്. 2008ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ മരിയ 2010ലാണ് പെറുവിെൻറ ധനകാര്യ വകുപ്പിൽ അംഗമായത്.
2014ൽ ഹാർവഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഇൻ ഇൻറർനാഷനൽ ഡവലപ്മെൻറിൽ ബിരുദാനന്തര ബിരുദം നേടി. പഠനം കഴിഞ്ഞ് പെറുവിലേക്ക് മടങ്ങുംമുമ്പ് രണ്ടുമാസക്കാലം ഇന്ത്യയിലുമുണ്ടായിരുന്നു. ഇന്ത്യയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവസരത്തെ കുറിച്ചായിരുന്നു പഠനം നടത്തിയത്. അർജൻറീനിയുടെ മാർട്ടിൻ ഗുസ്മാൻ, ഡൊമിനിസിയൻ റിപ്പബ്ലിക്കിെൻറ ജുവാൻ ഏരിയൽ ജിനനെസ്, ഇക്വഡോറിെൻറ റിച്ചാർഡ് മാർട്ടിനസ് എന്നിവർക്കൊപ്പം മില്ലെനിയൽ ഫിനാൻസ് മിനിസ്റ്റേഴ്സിെൻറ സംഘത്തിൽ മരിയയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
