മെറ്റൽ കണ്ടെയ്നറിൽ ചങ്ങലക്കിട്ട നിലയിൽ യുവതി കഴിഞ്ഞത് രണ്ടുമാസം- VIDEO
text_fieldsവാഷിങ്ടൺ: കാണാതായ അമേരിക്കൻ യുവതിയെ തേടിയുള്ള അമേരിക്കൻ പൊലീസിന്‍റെ അന്വേഷണം ഒടുവിൽ ചെന്നെത്തിയത് 95 ഏക്കർ പരന്നുകിടക്കുന്ന പുരയിടത്തിനകത്തെ ഒരു മെറ്റൽ കണ്ടെയ്നറിലാണ്. കഴുത്തുവരെ ചങ്ങലയിൽ കുരുക്കി രണ്ടു മാസമായി കാല ബ്രൗൺ എന്ന യുവതി ആ മെറ്റൽ കണ്ടെയ്നറിൽ ബന്ധനസ്ഥയായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നും. അതുകൊണ്ടായിരിക്കും അമേരിക്കൻ പൊലീസ് ദൃശ്യങ്ങൾ കാല ബ്രൗണിനെ രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്.
2016ആഗസ്ത് 31നാണ് കാലാ ബ്രൗൺ എന്ന യുവതിയേയും സുഹൃത്ത് ചാർലി ഡേവിഡ് കാർവെറയും കാണാതാകുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുപാട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവർ അവസാനം പോയത് സൗത് കരോലിനയിലെ റിയൽ എസ്റ്റേറ്റ് ഏജൻറായ ക്രിസ്റ്റഫർ കോൽഹെപ്പിെൻറ ഉടമസ്ഥതയിലുള്ള സ്ലത്തായിരുന്നു എന്ന് മാത്രമാണ് പൊലീസിന് ലഭിച്ച വിവരം. സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഇവർ അവസാനം എത്തിയത് കോൽഹെപ്പിെൻറ വീട്ടിൽത്തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ കോൽഹെപ്പ് ഇക്കാര്യം നിഷേധിച്ചു. തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. കപ്പലുകളിൽ ഉപയോഗിക്കുന്ന മെറ്റൽ കണ്ടെയ്നറിനുള്ളിൽ യുവതിയെ ചങ്ങലക്കിട്ട നിലയിൽ ഒരു കിടക്കയിൽ ചലനമറ്റ് കിടക്കുകയായിരുന്നു പൊലീസ് കണ്ടെത്തുമ്പോൾ കാലാ.
കാമുകനായ ചാർലി ഡേവിഡ് കാർവറാണ് ഈ വീട് വൃത്തിയാക്കാനായി തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നതെന്ന് അവൾ പൊലീസിനോട് പറഞ്ഞു. പൊലീസ് ആദ്യം അവളോട് തിരക്കിയതും കാർവറിനെക്കുറിച്ചു തന്നെയായിരുന്നു. കോൽഹെപ്പ് കാർവറിെൻറ നെഞ്ചിലേക്ക് മൂന്നു തവണ വെടിയുതിർത്തത് താൻ കണ്ടുവെന്ന് അവൾ പറഞ്ഞു. അതിനുശേഷം തന്നെ കണ്ടെയ്നറിനുള്ളിൽ ചങ്ങലക്കിട്ടു. അവനെ അയാൾ കത്തിച്ചുകളഞ്ഞെന്ന് പിന്നീട് തന്നോട് പറഞ്ഞു. കോൽഹെപ്പ് എന്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്ന് തനിക്കറിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.
പൊലീസിന്‍റെ പരിശോധനയിൽ പാതി കരിഞ്ഞതും അല്ലാത്തവയുമായി ധാരാളം മൃതദേഹങ്ങൾ കോൽഹെപ്പിന്‍റെ പുരയിടത്തിൽ നിന്ന് കണ്ടെത്തി. ഇതോടൊപ്പം കാർവറിന്‍റെ മൃതദേഹവും പൊലീസ് കണ്ടെടുത്തു. മുളകുപൊടിയും കുരുമുളകു പൊടിയും മറ്റും വിതറി പൊലീസ് നായയിൽ നിന്ന് രക്ഷനേടുകയാണ് കോൽഹെപ്പിന്‍റെ രീതിയെന്ന് ബ്രൗൺ പൊലീസിനോട് വ്യക്തമാക്കി.
ബ്രൗണിന്‍റെ പരാതിയിൽ കോൽഹെപ്പിനെ പൊലീസ് കസ്ററഡിയിലെടുത്തു. കാർവറിന്‍റെതടക്കം നിരവധി കൊലപാതകങ്ങൾ നടത്തിയ കോൽഹെപ്പ് ഇവയെല്ലാം ഏറ്റു പറഞ്ഞു. ഇതുവരെ ഏഴുപേരെ കൊലപ്പെടുത്തിയതായും തെളിവു നശിപ്പിച്ചതായും ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 2003ൽ ഇയാൾ നടത്തിയ സൂപ്പർബൈക്ക് കൊലപാതകത്തിൽ നാല് പേരെയാണ് വകവരുത്തിയത്. ഇതുൾപ്പടെ ഏഴുപേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കോൽഹെപ്പിൻറെ കൊലപാതക പരമ്പരകളെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
