Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറെംഡിസിവിർ കോവിഡിനെ...

റെംഡിസിവിർ കോവിഡിനെ ഫലപ്രദമായി ചെറുക്കുമെന്ന്​ യു.എസ്​ ശാസ്​ത്രജ്​ഞർ

text_fields
bookmark_border
റെംഡിസിവിർ കോവിഡിനെ ഫലപ്രദമായി ചെറുക്കുമെന്ന്​ യു.എസ്​ ശാസ്​ത്രജ്​ഞർ
cancel

ന്യൂയോർക്​: ആൻറീവൈറൽ മരുന്നായ റെംഡിസിവിർ കോവിഡ്​-19 പ്രതിരോധത്തിൽ നിർണായകമെന്ന്​​ യു.എസ്​ ശാസ്​ത്രജ്​ഞർ. ഇ ബോള ചികിത്സക്കാണ്​ റെംഡിസിവിർ വികസിപ്പിച്ചത്​. മരുന്ന്​ ഉള്ളിലെത്തുന്നതോടെ സെല്ലുകളിൽ വൈറസി​​െൻറ എൻസൈമുക ളെ ആക്രമിക്കുകയാണ്​ ചെയ്യുക. ഈ മരുന്ന്​ നൽകിയ രോഗികൾ 30 ശതമാനം വേഗം സുഖം പ്രാപിക്കുന്നതായാണ്​ യു.എസ്​ ശാസ്​ത്രജ്​ഞരുടെ ക​​ണ്ടെത്തൽ.

യു.എസിലെയും ഏഷ്യയിലെയും യൂറോപ്പിലെയും 68 കേന്ദ്രങ്ങളിലെ 1063 രോഗികളിലാണ്​ മരുന്ന്​ പരീക്ഷിച്ചത്​. അതേസമയം, ഇബോള പ്രതിരോധത്തിൽ ഈ മരുന്ന്​ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പഠനറിപ്പോർട്ട്​ കഴിഞ്ഞാഴ്​ച ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു. വൂഹാനിലെ രോഗികളിലും കാര്യമായ മാറ്റം ഉണ്ടാക്കിയില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു. യു.എസ്​ ശാസ്​ത്ര്​ഞരുടെ പുതിയ കണ്ടെത്തൽ ലോകാരോഗ്യ സംഘടന ഉദ്യോഗസ്​ഥൻ മൈക്കിൾ റയാൻ തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsCoronaviruscovid 19corona outbreak
News Summary - Remdesivir trial update
Next Story