Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രൂ​ക്​​സി​നെ...

ബ്രൂ​ക്​​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ പൊ​ലീ​സു​കാ​ര​നെ​തി​രെ കൊ​ല​ക്കു​റ്റം​​

text_fields
bookmark_border
ബ്രൂ​ക്​​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ പൊ​ലീ​സു​കാ​ര​നെ​തി​രെ കൊ​ല​ക്കു​റ്റം​​
cancel
camera_alt??????? ????????????? ???????? ??????????????????? ???????? ??????

അ​റ്റ്​​ലാ​ൻ​റ: ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​യ റെ​യ്​​ഷാ​ർ​ഡ്​ ബ്രൂ​ക്​​സി​നെ (27) വെ​ടി​വെ​ച്ച്​ കൊ​ന്ന കേ​സി​ൽ വെ​ള്ള​ക്കാ​ര​നാ​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ഗ​രെ​റ്റ്​ റോ​ൾ​ഫി​നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ൻ ഡെ​വി​ൻ ബ്രോ​സ്​​ന​നെ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​യാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​റ്റ​ക്കാ​ര​നെ​ന്ന്​ തെ​ളി​ഞ്ഞാ​ൽ റോ​ൾ​ഫി​ന്​ വ​ധ​ശി​ക്ഷ ല​ഭി​ച്ചേ​ക്കാം.

ജോ​ർ​ജ്​ ഫ്ലോ​യി​​ഡി​​െൻറ കൊ​ല​പാ​ത​ക​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം തു​ട​രു​ന്ന​തി​​നി​ടെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ബ്രൂ​ക്​​സ്​ കൊ​ല്ല​പ്പെ​ട്ട​ത്. അ​റ്റ്​​ലാ​ൻ​റ​യി​ൽ ഇ​ത്​ ഒ​മ്പ​താം ത​വ​ണ​യാ​ണ്​ കൊ​ല​ക്കേ​സി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്. എ​ന്നാ​ൽ, സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​തി​രെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ക്ഷി​യാ​കു​ന്ന​ത്​ ഇ​താ​ദ്യ​മാ​ണ്. അ​തേ​സ​മ​യം, ബ്രോ​സ്​​ന​ൻ കേ​സി​ൽ സാ​ക്ഷി​യാ​ണെ​ന്ന വാ​ദം അ​ദ്ദേ​ഹ​ത്തി​​െൻറ അ​ഭി​ഭാ​ഷ​ക​ൻ നി​ഷേ​ധി​ച്ചു. 

അ​തേ​സ​മ​യം, കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ പി​ന്തു​ണ​ച്ച്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ രം​ഗ​ത്തെ​ത്തി. രാ​ജ്യം പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ന​ല്ല​രീ​തി​യി​ല​ല്ല പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി പൊ​ലീ​സു​കാ​ര​നെ ന​ടു​ക്കി​യി​ട്ടു​െ​ണ്ട​ന്നും ട്രം​പ്​ പ​റ​ഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamRayshard Brooksatlanta murder case
News Summary - rayshard case update
Next Story