രവിവർമയുടെ ദമയന്തി ചിത്രത്തിന് ലേലത്തിൽ 11 കോടി
text_fields
ന്യൂയോർക്: ലോക പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ രാജാ രവിവർമയുടെ ദമയന്തി ചിത്രം ലേലത്തിൽ 11.09 കോടി നേടി. ന്യൂയോർക്കിൽ നടന്ന ലേലത്തിലാണ് പ്രതീക്ഷിക്കപ്പെട്ടതിലും കൂടിയ വിലയ്ക്ക് പെയിൻറിങ് വിറ്റുപോയത്. 4.58 കോടി രൂപയാണ് നേരത്തേ പ്രതീക്ഷിച്ച തുക. തിളങ്ങുന്ന സാരി ധരിച്ച ദമയന്തിയുടെ പെയിൻറിങ് ഇന്ത്യൻ പരമ്പരാഗതരീതികളും യൂറോപ്യൻ റിയലിസവും ചേരുന്ന ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്.
മറ്റു ഇന്ത്യൻ ചിത്രകാരന്മാരായ സയ്യിദ് ഹൈദർ റാസ, എം.എഫ്. ഹുസൈൻ, ജഹാംഗീർ സബവാല എന്നിവരുടെ പെയിൻറിങ്ങുകളും ലേലത്തിൽ വൻ തുക നേടി. 43 കോടിയിലധികം രൂപ ലേലത്തിലൂടെ മൊത്തം സമാഹരിച്ചതായി ഇന്ത്യൻ ആൻഡ് സൗത്ത് ഏഷ്യൻ ആർട്ടിെൻറ ഇൻറർനാഷനൽ ഹെഡ് യാമിനി മേത്ത പറഞ്ഞു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
