ട്രംപ് ഒപ്പുവെച്ച വിസ്കി വന്‍ തുകക്ക് ലേലത്തില്‍ പോയി
text_fields
ലണ്ടന്‍: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ച വിസ്കിക്കുപ്പി വന്‍ തുകക്ക് ലേലത്തില്‍ പോയി. സ്കോട്ട്ലന്‍ഡിലെ ഗ്ളാസ്ഗോയില്‍ നടന്ന അപൂര്‍വയിനം വിസ്കികളുടെ ലേലത്തില്‍ 7,334 ഡോളറിനാണ് കനേഡിയന്‍ സ്വദേശി മദ്യക്കുപ്പി സ്വന്തമാക്കിയത്. വിലയിരുത്തിയ തുകയുടെ രണ്ടു മടങ്ങാണിത്. 26 വര്‍ഷം പഴക്കമുള്ള ഗ്ളെന്‍ഡ്രോനക് വിസ്കി 2012ല്‍ അബര്‍ദീന്‍ഷയറില്‍ ട്രംപ് ഇന്‍റര്‍നാഷനല്‍ ഗോള്‍ഫ് ലിങ്ക്സിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുപ്പിയില്‍ നിറച്ചത്. 52 വര്‍ഷം പഴക്കമുള്ള മക്കല്ലന്‍ 1950 വിസ്കി 12,183 ഡോളറിനും ബ്ളാക് ബോമോര്‍ വിസ്കി 6,335 ഡോളറിനുമാണ് വിറ്റുപോയത്. മദ്യക്കുപ്പികള്‍ ലേലത്തില്‍ പിടിക്കാനായി നിരവധി ആവശ്യക്കാര്‍ എത്തിയതായി വിസ്കി വിദഗ്ധന്‍ ലോറി ബ്ളാക് പറഞ്ഞു. ഗ്ളെന്‍ഡ്രോനക് വിസ്കി വിശേഷപ്പെട്ടതാണെന്നും എന്നാല്‍, ട്രംപുമായുള്ള ബന്ധം ഇതിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതായും ബ്ളാക് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
