ഹോളിവുഡ് നടിയോടൊപ്പം രാഹുൽ ഗാന്ധി; ചർച്ചയിലേർപ്പെട്ട് സാമൂഹിക മാധ്യമങ്ങൾ
text_fieldsന്യൂയോർക്ക്: രണ്ടാഴ്ചത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്പാനിഷ് ആസ്ട്രേലിയൻ നടിയോടൊപ്പം കണ്ടത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു.
രാഹുലിനോടൊപ്പമുള്ള ചിത്രം നതാലിയ റാമോസ് എന്ന ഹോളിവുഡ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ചർച്ച തുടങ്ങിയിരിക്കുകയാണ്.
‘‘കഴിഞ്ഞ രാത്രി വാക്ചാതുര്യവും ഉൾക്കാഴ്ചയുമുള്ള രാഹുൽ ഗാന്ധിയോെടാപ്പമായിരുന്നു. താൻ വളരെ അനുഗ്രഹീതയാണെന്ന് തോന്നുന്നു. വിവിധയിടങ്ങളിെല ചിന്തകൻമാരുമായി സംവദിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. തുറന്ന മനസും ഹൃദയവുമുണ്ടെങ്കിൽ മാത്രമേ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാൻ സാധിക്കൂ’’വെന്നും അവർ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചിരുന്നു.
രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുെമന്ന് നിങ്ങൾ സ്വപ്നം കണ്ടോളൂ; ഇന്ത്യയിൽ കുടംബ വാഴ്ചയുണ്ടല്ലോ എന്നും രാഹുൽ ഗാന്ധി നൽകിയ ഉൾക്കാഴ്ച എന്താണെന്നും തുടങ്ങി നിരവധി കമൻറുകളാണ് പോസ്റ്റിനു ലഭിച്ചിട്ടുള്ളത്.
