Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകറുത്ത വംശജർക്ക്​ നേരെ...

കറുത്ത വംശജർക്ക്​ നേരെ പൊലീസ്​ വംശീയാതിക്രമം; പ്രതിഷേധത്തിൽ ആളിക്കത്തി യു.എസ്​

text_fields
bookmark_border
Protests-in-Minneapolis
cancel
camera_alt???????????? ??????? ????????????? ???????? ??????????????????

ലൂ​യി​സ്​​വി​ല്ല: ക​റു​ത്ത വ​ർ​ഗ​ക്കാ​ർ​ക്കു നേ​രെ പൊ​ലീ​സ്​ ന​ട​ത്തു​ന്ന ന​ര​നാ​യാ​ട്ടി​നെ​തി​രെ യു.​എ​സി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. ക​​െൻറ​ക്കി​യി​ലെ ലൂ​യി​സ്​​വി​ല്ല ന​ഗ​ര​ത്തി​ൽ വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ പൊ​ലീ​സ്​ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ഏ​ഴു പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന്​ അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 13നാ​ണ്​ 26കാ​രി​യാ​യ ബ്രി​യോ​ണ ടൈ​ല​റി​നെ ​പൊ​ലീ​സ്​ വീ​ട്ടി​ൽ ക​യ​റി വെ​ടി​വെ​ച്ചു കൊ​ന്ന​ത്.

എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ രം​ഗ​ത്തെ വി​ദ​ഗ്​​ധ​യാ​യ ബ്രി​യോ​ണ​യു​ടെ വീ​ട്ടി​ലേ​ക്ക്​ അ​ർ​ധ​രാ​ത്രി ഇ​ര​ച്ചു ക​യ​റി​യ നാ​ർ​ക്കോ​ട്ടി​ക്​ സെ​ൽ വി​ഭാ​ഗം തു​രു​തു​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടു ബു​ള്ള​റ്റു​ക​ളാ​ണ്​ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന്​ ല​ഭി​ച്ച​ത്. വീ​ട്ടി​ൽ മ​യ​ക്കു മ​രു​ന്ന്​ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു​ പൊ​ലീ​സ്​ പ​രി​ശോ​ധ​ന​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. 

ക​റു​ത്ത വ​ർ​ഗ​ക്കാ​ർ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​​ക്ക​പ്പെ​ടേ​ണ്ട​വ​ര​ല്ലെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി വ്യാ​ഴാ​ഴ്​​ച രാ​ത്രി 600 ഓ​ളം വ​രു​ന്ന സം​ഘം ക​​െൻറ​ക്കി​യി​ലെ പ്ര​ധാ​ന ന​ഗ​ര​മാ​യ ലൂ​യി​സ്​​വി​ല്ല പൊ​ലീ​സ്​ സ്​​​റ്റേ​ഷ​നി​ലേ​ക്ക്​ മാർച്ച്​ നടത്തുകയായിരുന്നു. ​ പ്രതിഷേധം ബാരിക്കേഡ്​ വെച്ച്​ തടഞ്ഞ പൊലീസ്​ ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്​തതോടെയാണ്​ സംഘർഷത്തിൽ കലാശിച്ചത്​. പ്രതിധേക്കാരെ പിരിച്ചുവിടാൻ പൊലീസ്​ വെടിവെച്ചതോടെയാണ്​ ഏഴ്​ പേർക്ക്​ പരിക്കേറ്റതെന്ന്​ വാർത്ത ഏജൻസികൾ റിപോർട്ട്​ ചെയ്​തു.  ​​എന്നാൽ, വെ​ടി​യു​തി​ർ​ത്തി​ട്ടി​ല്ലെ​ന്നാണ്​ പൊലീസ്​ വിശദീകരണം. യു.​എ​സി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ന്യൂ​യോ​ർ​ക്ക്, മെം​ഫി​സ്, ലോ​സ്​​ആ​ഞ്​​ജ​ല​സ്​ ന​ഗ​ര​ങ്ങ​ളി​ലും പ്ര​​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.  

മി​ന്ന​പോ​ളി​സ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ തീ​യി​ട്ടു
ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ ജോ​ർ​ജ്​ ഫ്ലോ​യി​ഡ്​ പൊ​ലീ​സ്​ മ​ർ​ദ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ​പ്ര​തി​ഷേ​ധി​ച്ച്​ ന​ട​ന്ന മാ​ർ​ച്ച്​ അ​ക്ര​മാ​സ​ക്​​ത​മാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ മി​ന്ന​പോ​ളി​സ്​  പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ തീ​യി​ട്ടു. 
തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ 46കാ​ര​നാ​യ ജോ​ർ​ജ്​ ഫ്ലോ​യി​ഡി​നെ മി​ന്ന​പോ​ളി​സ്​ ​ പൊ​ലീ​സ്​ കാ​ൽ​മു​ട്ട്​ കൊ​ണ്ട്​ ക​ഴു​ത്ത്​ ഞെ​രി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 

മാധ്യമപ്രവർത്തകനെ വിലങ്ങുവെച്ചു 

മി​ന്ന​​പോ​ളി​സി​ൽ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​യ ജോ​ർ​ജ്​ ഫ്ലോ​യ്​​ഡി​നെ പൊ​ലീ​സ്​ ശ്വാ​സം​മു​ട്ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സി.​എ​ൻ.​എ​ൻ റി​പ്പോ​ർ​ട്ട​ർ ഒ​മ​ർ ജി​മെ​നെ​സി​നെ​യാ​ണ്​ ലൈ​വാ​യി പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​നി​ടെ പൊ​ലീ​സ്​ വി​ല​ങ്ങു​വെ​ച്ച​ത്. 
സി.​എ​ൻ.​എ​ന്നി​​​െൻറ ഫോ​​ട്ടോ ​േജ​ണ​ലി​സ്​​റ്റി​നെ​യും പ്രൊ​​ഡ്യൂ​സ​റെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട​റു​ടെ കൈ​ക​ൾ പി​ന്നി​ലേ​ക്ക്​ വ​ള​ച്ച്​ വി​ല​ങ്ങു​വെ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പ്ര​തി​ഷേ​ധ​ക്കാ​ർ അ​ക്ര​മി​ക​ളെ​ന്ന്​ ട്രം​പ്​
മി​ന്ന​പോ​ളി​സ്​ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ അ​ക്ര​മി​ക​ളാ​ണെ​ന്ന്​​ വിശേഷിപ്പിച്ച്​ ​ യു.​എ​സ്. പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ൻ വേ​ണ്ടി വ​ന്നാ​ൽ സൈ​ന്യ​ത്തെ അ​യ​ക്കു​മെ​ന്നും ട്രം​പ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ‘ക​വ​ർ​ച്ച തു​ട​ങ്ങു​േ​മ്പാ​ൾ വെ​ടി​വെ​പ്പും തു​ട​ങ്ങും’ എ​ന്നാ​യി​രു​ന്നു ട്രം​പി​​​െൻറ ട്വീ​റ്റ്. അ​തേ​സ​മ​യം,  ട്രം​പി​​​െൻറ പ്ര​സ്​​താ​വ​ന​ അ​ക്ര​മ​ത്തെ മ​ഹ​ത്വ​വ​ത്​​ക​രി​ക്കു​ക​യാ​​െ​ണ​ന്ന്​ ​കു​റ​പ്പെ​ടു​ത്തി​യ ട്വി​റ്റ​ർ അ​ദ്ദേ​ഹ​ത്തി​​​െൻറ ട്വീ​റ്റു​ക​ൾ മായ്​ച്ചു കളഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsmalayalam newsMinneapolisAfrican AmericansGeorge Floyd
News Summary - Protests in US after death of George Floyd in Minneapolis
Next Story