ഡെമോക്രാറ്റിക് വനിത അംഗങ്ങൾക്കെതിരെ ട്രംപിെൻറ വംശീയാധിക്ഷേപത്തിൽ വൻ പ്രതിഷേധം
text_fieldsവാഷിങ്ടൺ/ലണ്ടൻ: യു.എസ് കോൺഗ്രസിലെ െഡമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള നാലു വനിത അംഗങ്ങൾക്കെതിരെ ട്വിറ്ററിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വംശീയാധിക്ഷേപം. ട ്രംപിെൻറ നയങ്ങളെ വിമർശിച്ചതിെൻറ പേരിലാണ് ഇവർക്കെതിരെ പേരു പരാമർശിക്കാതെ വർണവെറിയടങ്ങിയ അധിക്ഷേപം. പരാമർശത്തിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടക്കമുള്ളവർ രംഗത്തെത്തി. ന്യൂയോർക്കിൽ നിന്നുള്ള അംഗം അലക്സാൻഡ്രിയ ഒകാസിയോ കോർട്ടസ്, മിനിസോടയിൽ നിന്നുള്ള ഇൽഹാൻ ഉമർ, മസാചൂസറ്റ്സിൽ നിന്നുള്ള അയാന പ്രെസ്ലി, മിഷിഗനിൽ നിന്നുള്ള റാഷിദ തലൈബ് എന്നിവരാണ് അധിക്ഷേപത്തിനിരയായത്.
‘‘ലോകത്തെ വൃത്തിെകട്ട, അഴിമതി നിറഞ്ഞ, മഹാദുരന്തങ്ങളായ രാജ്യങ്ങളിൽനിന്ന് വരുന്ന (അവിടെ ഒരു സർക്കാറുണ്ടോ എന്നുപോലും സംശയമാണ്) ‘പുരോഗമനവാദികളായ’ െഡമോക്രാറ്റിക് വനിത അംഗങ്ങൾ, ലോകത്തെ ഏറ്റവും ശക്തവും മഹോന്നതവുമായ രാജ്യമായ യു.എസിലെ ജനങ്ങളോട് നമ്മുടെ രാജ്യം എങ്ങനെ ചലിക്കണമെന്ന് ഉറക്കെ പറയുന്നത് കാണാൻ കൗതുകമുണ്ട്. എന്തുകൊണ്ട് അവർ വന്ന അതേ രാജ്യങ്ങളിലേക്ക് തിരിച്ചുപോയി കുറ്റകൃത്യങ്ങൾ അരങ്ങേറുന്ന സ്ഥലങ്ങൾ ശരിയാക്കാൻ സഹായിച്ചുകൂടാ. എന്നിട്ട് തിരിച്ചുവന്ന് എങ്ങനെ ശരിയാക്കിയെന്ന് നമുക്ക് കാണിച്ചുതരട്ടെ’’ എന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്.
പരാമർശം ഒട്ടും അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചു. സ്ത്രീകളെ പരാമർശിക്കാൻ ഇത്തരം ഭാഷ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു. രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള വംശീയാധിക്ഷേപത്തെ തള്ളിക്കളയുന്നുവെന്ന് സ്പീക്കർ നാൻസി പെലോസി പ്രതികരിച്ചു. അമേരിക്കയെ വീണ്ടും വെളുത്തവരുടേതാക്കാനാണ് ശ്രമമെന്നും അവർ പ്രതികരിച്ചു.
ഈ രാജ്യം തങ്ങളുടേതാണെന്നും വൈറ്റ് ഹൗസിൽനിന്നുള്ള വെറുപ്പിെൻറ ബലത്തിൽ തങ്ങളെ പുറന്തള്ളാമെന്നതും നിശ്ശബ്ദമാക്കാമെന്നതും വ്യാമോഹം മാത്രമാണെന്നും ഫലസ്തീൻ വംശജയായ െഡേമാക്രാറ്റിക് അംഗം റാഷിദ തലൈബ് പറഞ്ഞു.