Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിനെതിരെ...

ട്രംപിനെതിരെ പ്രതിഷേധമിരമ്പുന്നു

text_fields
bookmark_border
ട്രംപിനെതിരെ പ്രതിഷേധമിരമ്പുന്നു
cancel

ന്യൂയോര്‍ക്ക്: ഏഴു മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളില്‍ നിന്നുള്ളവരെയും സിറിയന്‍ അഭയാര്‍ഥികളെയും അമേരിക്കയിലേക്ക് വിലക്കാനുള്ള വിവാദ തീരുമാനത്തോടെ ലോക നേതാക്കളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും പഴിയേറ്റുവാങ്ങി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വംശീയ വിരോധം, ലജ്ജാവഹം, പരിഹാസ്യം -ഈ മൂന്നുവാക്കുകളിലൂന്നിയാണ് ട്രംപിനെതിരെ പ്രതിഷേധം അലയടിച്ചത്.

അമേരിക്കയെ തീവ്രവാദ ആക്രമണത്തില്‍നിന്ന് സുരക്ഷിതമാക്കാനാണ് നടപടിയെന്ന വാദം നിരത്തിയാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചത്. ഉത്തരവിറങ്ങിയതിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍) രംഗത്തത്തെി. അഭയാര്‍ഥികള്‍ അമേരിക്കയുടെ സുരക്ഷക്ക് വെല്ലുവിളിയാണെന്നതിന് ഒരു തെളിവുമില്ളെന്ന് സംഘടന മേധാവി ലെന മസ്രി പറഞ്ഞു. വസ്തുതയെ അല്ല, മതഭ്രാന്തിനെ അടിസ്ഥാനമാക്കി പടച്ചുവിട്ട ഉത്തരവാണിതെന്നും ലെന കൂട്ടിച്ചേര്‍ത്തു. ട്രംപിന്‍െറ നീക്കം അഭയാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാണെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന വിമര്‍ശിച്ചു.

ആലോചിക്കാതെയെടുത്ത തീരുമാനത്തിന് ദൂരവ്യാപക തിരിച്ചടി നേരിടേണ്ടിവരുമെന്ന് അന്താരാഷ്ട്ര റെസ്ക്യൂ കമ്മിറ്റി പറഞ്ഞു. ദുരന്തപര്യവസായിയായ ഫലം സൃഷ്ടിക്കുന്ന തീരുമാനമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ വിലയിരുത്തി.

അഭയാര്‍ഥികള്‍ക്ക് കനത്ത അടിയെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയെ ചെറുതാക്കുന്ന തീരുമാനമെന്ന് നോര്‍വീജിയന്‍ കുടിയേറ്റ സംഘടന പറഞ്ഞു.  ഉത്തരവ് പുറത്തുവന്നതോടെ യു.എസിലേക്കു പോയ ജീവനക്കാരെ ഗൂഗ്ള്‍ തിരിച്ചുവിളിച്ചു.
ഫ്രാന്‍സും ജര്‍മനിയും ആശങ്കയില്‍

അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും വിലക്കുന്നതുള്‍പ്പെടെ പ്രചാരണകാലത്തെ വിവാദ പ്രഖ്യാപനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ നടപടികളില്‍ ആശങ്കയുമായി ഫ്രാന്‍സും ജര്‍മനിയും.

‘‘രണഭൂമികളില്‍നിന്ന് പലായനം ചെയ്യുന്ന ആളുകളെ സ്വീകരിക്കേണ്ടത് നമ്മുടെ കടമയാണ്. അഭയാര്‍ഥികളോട് ലോകം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം’’ -ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് ഐറാള്‍ട് പറഞ്ഞു. അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും തടഞ്ഞുകൊണ്ടുള്ള ട്രംപിന്‍െറ ഉത്തരവ് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതോടൊപ്പം മറ്റു വിഷയങ്ങളും തങ്ങളെ ചകിതരാക്കുന്നു. ഇക്കാര്യം ചര്‍ച്ചചെയ്തതായും വിഷയം യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ളേഴ്സന്‍െറ ശ്രദ്ധയില്‍ പെടുത്തുമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേലുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഐറാള്‍ട് കൂട്ടിച്ചേര്‍ത്തു.   
ട്രംപിനു പിന്തുണയുമായി ചെക്ക് പ്രസിഡന്‍റ്
 

അഭയാര്‍ഥി-മുസ്ലിം വിരുദ്ധത പ്രകടമാക്കുന്ന ഡോണള്‍ഡ് ട്രംപിന്‍െറ പുതിയ ഉത്തരവിനെ ചെക്ക് റിപ്പബ്ളിക് പ്രസിഡന്‍റ് മിലോസ് സെമാന്‍ പിന്തുണച്ചു.
അമേരിക്കന്‍ ജനതയുടെ സുരക്ഷയിലുള്ള ജാഗ്രതയാണ് ട്രംപിന്‍െറ നീക്കങ്ങള്‍ക്കു പിന്നില്‍. തീവ്രവാദ ആക്രമണത്തില്‍നിന്ന് അമേരിക്കയെ സുരക്ഷിതമാക്കുകയാണ് അദ്ദേഹത്തിന്‍െറ ആവശ്യം. തന്‍െറ രാജ്യത്ത് പൗരന്മാരുടെ സുരക്ഷിതത്വത്തില്‍ അദ്ദേഹം ആശങ്കാകുലനാണെന്നും മിലോസ് പറഞ്ഞു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - protest against trump
Next Story