Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂവെടുത്ത് മനം കവർന്ന് മോദി VIDEO

text_fields
bookmark_border
modi-flower-picking.jpg
cancel

ഹൂസ്റ്റൺ: അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തിക്ക് സമൂഹമാധ്യമങ് ങളിൽ അഭിനന്ദനപ്രവാഹം. തനിക്ക് ലഭിച്ച ബൊക്കെയിൽ നിന്ന് നിലത്ത് വീണ പൂവ് തിരികെയെടുത്താണ് മോദി സമൂഹമാധ്യമങ്ങളി ൽ ഉൾപ്പടെ അഭിനന്ദനപ്രവാഹത്തിന് പാത്രമായത്.

ഹൂസ്റ്റൺ എയർപോർട്ടിൽ ലഭിച്ച ഔദ്യോഗിക സ്വീകരണത്തിനിടെയാണ് സം ഭവം. സ്വീകരിക്കാനെത്തിയ യു.എസ് അധികൃതരിലൊരാൾ മോദിക്ക് നൽകിയ ബൊക്കെയിൽ നിന്ന് ഒരു പൂവ് നിലത്ത് വീണിരുന്നു. ഇത് ശ്രദ്ധയിൽപെട്ട മോദി നിലത്തേക്ക് കുനിഞ്ഞ് പൂവ് എടുത്ത് സുരക്ഷ ഉദ്യോഗസ്ഥന് കൈമാറി.

സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മോദിയുടെ പ്രധാന പദ്ധതിയായ 'സ്വച്ഛതാ അഭിയാ'ന്‍റെ സന്ദേശമാണ് അദ്ദേഹം നൽകിയതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മോദിയുടെ ലാളിത്യത്തിന്‍റെ പ്രതീകമാണെന്നും മണ്ണിലേക്കിറങ്ങാനുള്ള മനസ്സാണ് കണ്ടതെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Modi wins hearts on Internet by picking up flowers
Next Story