ഇൗ ചെടി തൊടരുത്; കൈപൊള്ളും, കാഴ്ച പോവും
text_fieldsവിർജീനിയ: ആഴ്ചകളായി തെൻറ വീടിെൻറ പരിസരത്ത് വളർന്നുവരുന്ന പുതിയ തരം ചെടികളെ അത്ഭുതത്തോടെയാണ് വിർജീനിയയിലെ റോബർട്ട് എമ്മ നോക്കിക്കണ്ടത്. മുള്ളുകളും പല്ലുകളുമുള്ള തണ്ടോടുകൂടിയ അഞ്ചടിയോളം വ്യാപ്തിയിൽ വളരുന്ന ചെടി. അതാവെട്ട, വളർന്ന് വളർന്ന് ഒരു മനുഷ്യനേക്കാൾ പൊക്കത്തിലുമെത്തി. നിറയെ തൂവെള്ള നിറത്തിലുള്ള പൂക്കളും വിടർന്നു. പിന്നീടാണ് ഇത് ഒരു വിഷച്ചെടിയാണെന്ന് എമ്മ തിരിച്ചറിഞ്ഞത്. ഇത് തൊട്ടാൽ പൊള്ളുമെന്നും കാഴ്ചനഷ്ടത്തിന് കാരണമാവുമെന്നും അറിഞ്ഞ അവരിലെ കൗതുകം ഭയമാറി മറി.
കാർഷിക വൃത്തിയിൽ ഏർപ്പെട്ട മാർക് സത്ഫിൻ എന്നയാൾ ഇതിൽനിന്ന് ഒരു കഷണം പൊട്ടിച്ചെടുത്ത് ലാബിൽ പരിശോധനക്ക് വിധേയമാക്കി വിഷമുള്ള ഒരു പാഴ്ച്ചെടിയാണെന്ന് സ്ഥിരീകരിച്ചു. വിർജീനിയ ടെക് മാസ്സെ ഹെർബേറിയത്തിലെ ജോർഡൻ മെറ്റ്സഗറും എമ്മയെ സഹായിച്ചു.
സ്യൂട്ട് അണിഞ്ഞുകൊണ്ടാണ് മാർക് ചെടിയുടെ ഭാഗം പറിച്ചെടുത്തത്. ഇതു തൊടാൻ പാടില്ലെന്നും വളരെ ശ്രദ്ധയോടെ മാത്രമേ മുറിച്ചെടുക്കാൻ പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഏതാനും വർഷം മുമ്പ് യു.എസിലെ കാർഷിക വകുപ്പ് ഇൗ ചെടിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇൗ വിഷച്ചെടി നശിപ്പിച്ചുകളയാൻ ലക്ഷക്കണക്കിന് ഡോളറുകൾ ആണത്രെ ന്യൂയോർക് ഭരണകൂടം ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
