Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോർജ്ജിയക്കടുത്ത്​...

ജോർജ്ജിയക്കടുത്ത്​ വിമാനം തകർന്നു വീണ്​ അഞ്ച്​ പേർ മരിച്ചു

text_fields
bookmark_border
ജോർജ്ജിയക്കടുത്ത്​ വിമാനം തകർന്നു വീണ്​ അഞ്ച്​ പേർ മരിച്ചു
cancel

ജോർജ്ജിയ: യു.എസിലെ ജോർജ്ജിയക്കടുത്ത് പുത്​നം കൗണ്ടിയിൽ വിമാനം തകർന്നു വീണ്​ ഒരു കുടുംബത്തിലെ നാല്​ പേരും പൈലറ്റുമടക്കം അഞ്ച്​ ​േപർ മരിച്ചു. ഇതിൽ രണ്ട്​ കുട്ടികളും ഉൾപ്പെ​ടുന്നു. 

ഫ്ലോറിഡ മോറിസ്റ്റൺ സ്വദേശി ലാറി റേ പ്രൂയിറ്റ് (67), ഗൈനസ് വില്ലെ സ്വദേശി ഷോൺ ചാൾസ് ലാമൻറ്​​ (41), ഷോണി​​െൻറ ഭാര്യ ജോഡി റേയ്​ ലാമൻറ്​ (43), മക്കളായ ജെയ്സ്(6), ആലിസ്(4) എന്നിവരാണ് മരിച്ചത്. 

തെക്കുകിഴക്കൻ അറ്റ്​ലാൻറയിൽ നിന്ന്​ 161 കിലോമീറ്റർ അകലെയാണ്​ വിമാനം തകർന്നു വീണത്​. ഫ്ലോറിഡയിൽ നിന്നുള്ള കുടുംബം ഇന്ത്യാനയിൽ നടക്കുന്ന മരണാനന്തര ചടങ്ങിൽ പ​​ങ്കെടുക്കാനായി പോവുകയായിരുന്ന​ു. 

ഫ്ലോറിഡയിലെ വില്ലിസ്​റ്റണിൽ നിന്ന്​ ഇന്ത്യാനയിലെ ന്യൂകാസ്​റ്റിലിലേക്ക്​​ പറന്ന പി.എ 31-ടി പൈപ്പർ വിമാനമാണ്​​ തകർന്നതെന്ന്​​ ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്​ട്രേഷൻ വ്യക്തമാക്കി. 

പറക്കുന്നതിനിടെ വിമാനത്തിന്​ തീ പിടിക്കുന്നതും സമീപത്തെ പാടത്തേക്ക്​ ഇറക്കിയതും കണ്ടതായും വലിയ സ്​ഫോടന ശബ്​ദം കേട്ടതായും സംഭവംനടന്ന പ്ര​േദശത്തിനടുത്ത്​ താമസിക്കുന്ന ട്രേസി കാർട്ടർ എന്നയാൾ പറഞ്ഞു.
 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashworld newsmalayalam newsGeorgia
News Summary - Plane crashes in rural Georgia; 2 children among the 5 dead -world news
Next Story