Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആകാശത്ത്​ വിമാനങ്ങൾ...

ആകാശത്ത്​ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റ്​ മരിച്ചു

text_fields
bookmark_border
ആകാശത്ത്​ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റ്​ മരിച്ചു
cancel

ഒട്ടാവ: കാനഡയിൽ ചെറുയാത്രാ വിമാനം യാത്രക്കിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച്​ പൈലറ്റ്​ മരിച്ചു. കാനഡയുടെ തലസ്​ഥാനമായ ഒട്ടാവയിൽ ഞായറാഴ്​ച പുലർച്ചെയാണ്​ സംഭവം. ​യാത്ര വിമാനമായ സെസ്​നയിൽ പൈലറ്റ്​ മാത്രമാണുണ്ടായത്​. പൈലറ്റ്​ സംഭവസ്​ഥലത്തു തന്നെ കൊല്ലപ്പെട്ടുവെന്നാണ്​ കരുതുന്നത്​.

രണ്ടാമത്തെ വിമാനം ടർബോപ്രോബ്​ പൈപ്പർപി.എ 42 ഒട്ടാവ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്ക്​ വഴിതിരിച്ചുവിട്ടു. വിമാനം ഒട്ടാവയിൽ സുരക്ഷിതമായി ഇറങ്ങിയെന്ന്​ കാനഡ ഗതാഗത വക്​താവ്​ അറിയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsPlane crashesMid Air CollisionPilot Died
News Summary - Plane Crashes In Ottawa After Mid-Air Collision -World News
Next Story