Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊളംബിയയിൽ...

കൊളംബിയയിൽ വിമാനാപകടം; 12 മരണം

text_fields
bookmark_border
planecrash-23
cancel

ബോഗോട്ട: ​കൊളംബിയയിൽ വിമാന അപകടത്തിൽ 12 മരണം. മേയറുടെ കുടുംബം ഉൾപ്പടെ അപകടത്തിൽ മരിച്ചതായി കൊളംബിയൻ എവിയേ ഷൻ സർവീസ്​ അറിയിച്ചു. ആഭ്യന്തര വിമാനസർവീസ്​ നടത്തുന്ന ലേസർ എയർലൈൻസി​​​െൻറ ഡഗ്ലസ്​ ഡി.സി-3 എന്ന ചെറുവിമാനമാണ്​ തകർന്നുവീണത്​. 30 സീറ്റുള്ള വിമാനം സാ​േങ്കതിക തകരാർ മൂലമാണ്​ അപകടമെന്നാണ്​​ സൂചന.

കൊളംബിയൻ നഗരമായ വില്ലാവിസെൻസിയോയിൽ അതിർത്തി നഗരത്തിലേക്ക്​ സർവീസ്​ നടത്തിയിരുന്ന വിമാനമാണ്​ തകർന്ന്​ വീണത്​. മെറ്റാ പ്രവി​ശ്യയിൽ ശനിയാഴ്​ച പ്രാദേശിക സമയം 10.40ഒാടെയായിരുന്നു സംഭവം.

മോശം കാലാവസ്ഥമൂലം അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന്​ റഡാറിൽ നിന്ന്​ അപ്രത്യക്ഷമായതിനെ തുടർന്ന്​ നടത്തിയ തെരച്ചിലിനൊടുവിൽ വിമാനം തകർന്നതായി കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashColombiaworld newsmalayalam newsasia-Pacific
News Summary - Plane crash in Colombia kills 12-India news
Next Story