പിറ്റ്സ്ബർഗ് വെടിവെപ്പ്: ആക്രമി പിടിയിൽ; മരണം 11 ആയി
text_fieldsവാഷിങ്ടൺ: പിറ്റ്സ്ബർഗിൽ ജൂത സിനഗോഗിനു സമീപം വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട.
റോബർട്ട് ബോവേഴ്സാണ് (46) ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകവും ആരാധനാലയത്തിലെ ചടങ്ങുകൾ തടസ്സപ്പെടുത്തിയതുമുൾപ്പെടെ 29 കുറ്റങ്ങളാണ് ബോവേഴ്സിനെതിരെ ചുമത്തിയത്. തീവ്ര വലതുപക്ഷ അനുകൂലിയാണ് ബോവേഴ്സ് എന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഫ്രാൻസിസ് മാർപാപ്പയും അപലപിച്ചു. മനുഷ്യത്വരഹിത ആക്രമണമാണ് നടന്നതെന്ന് പോപ് കുറ്റപ്പെടുത്തി.
ജൂതൻമാർ മുഴുവൻ മരിക്കണമെന്ന് ആക്രോശിച്ച് കൊണ്ടാണ് റോബർട്ട് ബോവർ വെടിയുതിർത്തതെന്ന് ദൃസാക്ഷികൾ പറഞ്ഞു. വംശീയ ആക്രമണമാെണന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
