പെറുവിൽ ശക്തമായ ഭൂകമ്പം: ഒരു മരണം, 26 പേർക്ക് പരിക്ക്
text_fieldsലിമ: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലുണ്ടായ ഭൂകമ്പത്തില്‍ ഒരു മരണം. റിക്ടര്‍ സെകെയിലില്‍ എട്ട് തീവ്രത രേഖ പ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. ആമസോൺ മഴക്കാടുകൾക്ക് കിലോമീറ്ററുകൾ ഇപ്പുറമാണ് ഭൂകമ്പമുണ്ടായത്.
2007ന് ശേഷം പെറുവിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കജമാർക്കയിൽ വീടിനുമേല്‍ പാറ വീണ് 48കാരന്‍ മരണപ്പെട്ടു. പതിനോന്നോളം പേര്‍ക്ക് പരിക്കുള്ളതായും അമ്പതോളം വീടുകള്‍ തകര്‍ന്നതായും പെറു ദേശിയ ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുറിമാഗുഅസ്, ടറപോട്ടോ നഗരങ്ങളിലാണ് കുടുതല്‍ നാശനഷ്ടനമുണ്ടായതെന്ന് പെറു പ്രസിഡന്‍റ് മാര്‍ട്ടിന്‍ വിസ്കാര പറഞ്ഞു.
നിരവധി സ്കൂളുകൾ, പള്ളികൾ, ആശുപത്രികൾ, റോഡുകളും ഭുകമ്പത്തില്‍ തകർന്നിട്ടുണ്ട്. അയല്‍രാജ്യങ്ങളായ ഇക്വഡോറിലും കൊളംബിയയിലും ഭുകമ്പത്തിന്‍റെ പ്രകമ്പനം ഉണ്ടായി.