ന്യൂയോർക്: കോവിഡ് കാരണം മനുഷ്യന് വൻനാശനഷ്ടമാണെങ്കിലും പ്രകൃതിക്ക് കുറച്ച് ഗുണമൊക്കെയുണ്ട്. ഈ വർഷ ം വടക്കേ ഇന്ത്യയിലെ മലിനീകരണതോത് വൻതോതിൽ കുറഞ്ഞുവെന്നാണ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ റിപ്പോർട്ട്. 20 വർഷം മുമ്പത്തെ നിലയിലേക്ക് മലിനീകരണതോത് എത്തിയതെന്നാണ് നാസ പുറത്തുവിട്ട റിപ്പോർട്ട്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ജനം വീട്ടിനകത്തായതാണ് ഇതിനു കാരണം. അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ആദ്യ ആഴ്ചക്കുശേഷം തന്നെ എയറോസോൾ (ഖരത്തിെൻറയോ ദ്രാവകത്തിെൻറയോ സൂക്ഷ്‌മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കല്‍) തോത് കുറഞ്ഞുതുടങ്ങിയത് ശ്രദ്ധയിൽപെട്ടുവെന്നു നാസ ശാസ്ത്രജ്ഞൻ പവൻ ഗുപ്ത ചൂണ്ടിക്കാട്ടി. നാസയുടെ ഉപഗ്രഹം വഴിയായിരുന്നു നിരീക്ഷണം. മാർച്ച് 25മുതലാണ് ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്.