Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎന്നെ ജനങ്ങൾ...

എന്നെ ജനങ്ങൾ വിളിക്കുന്നത്​ കഠിനാധ്വാനിയായ പ്രസിഡൻറ്​ എന്നാണ്​ -ട്രംപ്​

text_fields
bookmark_border
donald-trump
cancel

വാഷിങ്​ടൺ: ജനങ്ങൾ തന്നെ കഠിനാധ്വാനിയായ പ്രസിഡൻറ്​ എന്നാണ്​ വിളിക്കുന്നതെന്ന്​ യു.എസ്​. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. യു.എസ്​ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡൻറിനേക്കാളും കൂടുതൽ പ്രവർത്തനങ്ങൾ താൻ കാഴ്​ചവെച്ചിട്ടുണ്ടെന ്നും ട്രംപ്​ അവകാശപ്പെട്ടു.

‘‘ എന്നേയും നമ്മുടെ രാജ്യത്തിൻെറ ചരിത്രവും അറിയുന്ന ജനങ്ങൾ പറയുന്നത്​ ചരിത്ര ത്തിൽ ഏറ്റവും കഠിനമായി ജോലി ചെയ്യുന്ന പ്രസിഡൻറ്​ ഞാൻ ആണെന്നാണ്​.അതിനെക്കുറിച്ച്​ എനിക്കറിയില്ല, പക്ഷേ ഞാനൊ രു കഠിനാധ്വാനിയാണ്​. ചരിത്രത്തിൽ മറ്റേതൊരു പ്രസിഡൻറിനേക്കാളും കൂടുതൽ കാര്യങ്ങൾ ആദ്യ മൂന്നര വർഷം കൊണ്ടു തന് നെ ചെയ്യാൻ സാധിച്ചിട്ടുണ്ടാവാം. വ്യാജ വാർത്തക​ളെ വെറുക്കുന്നു.’’ -അ​​ദ്ദേഹം ട്വീറ്റ്​ ചെയ്​തു.

‘‘ ഞാൻ അതിരാവിലെ മുതൽ രാത്രി വൈകി വരെ ജോലി ചെയ്യാറുണ്ട്​. സൈനിക പുനർ നിർമാണം, വ്യാപാര ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലു​ത്തുന്നതിനായി പല മാസങ്ങളിലും വൈറ്റ്​ ഹൗസിൽ നിന്ന്​ പോകാറില്ല. എൻെറ പ്രവർത്തനത്തെ കുറിച്ച്​ ഒരു വ്യാജ വാർത്ത ന്യൂയോർക്​ ടൈംസിൽ വായിച്ചു.’’ -മറ്റൊരു ട്വീറ്റിൽ ട്രംപ്​ വ്യക്തമാക്കി.

വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ട്രംപ്​ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidentworld newsmalayalam newsDonald Trump
News Summary - People Say I Am Hardest Working President Donald Trump -world news
Next Story