അഫ്ഗാനിലെ െഎ.എസ് തലവൻ കൊല്ലപ്പെെട്ടന്ന് പെൻറഗൺ
text_fieldsവാഷിങ്ടൺ: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റിെൻറ തലവൻ അബ്ദുൾ ഹസീബ് ലോഗരി സംയുക്ത സൈനിക പരിശോധനക്കിടെ കൊല്ലപ്പെെട്ടന്ന് പെൻറഗൺ. ഏപ്രിൽ 27ന് അഫ്ഗാനിലെ പ്രത്യേക സുരക്ഷാ സേനയും അമേരിക്കൻ സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹസീബ് ലോഗരി കൊല്ലപ്പെട്ടതെന്ന് പെൻറഗൺ വാർത്താകുറിപ്പിൽ അറിയിച്ചു.
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നാഗർഹട്ട് പ്രവിശ്യയിലാണ് പരിശോധന നടന്നത്. അഫ്ഗാൻ െഎ.എസിലെ മുതിർന്ന നേതാക്കളിലൊരാളാണ് ലോഗരി. ഒമ്പതു മാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ െഎ.എസ് നേതാവാണ് ലോഗരിയെന്ന് പെൻറഗൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കാബൂൾ നാഷണൽ മിലിറ്ററി ആശുപത്രിക്കെതിരെ മാർച്ച് എട്ടിൽ നടന്ന ആക്രമണത്തിെൻറ മുഖ്യ സൂത്രധാരൻ ലോഗരിയായിരുന്നെന്ന് പെൻറഗൺ പറയുന്നു. ആക്രമണത്തിൽ 100പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 27ലെ പരിശോധനക്കിടെ രണ്ട് യു.എസ് സൈനികോദ്യോഗസ്ഥരും കൊല്ലെപ്പട്ടിരുന്നു.