Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ​ഗ്ദാ​ദി​ വധം;...

ബ​ഗ്ദാ​ദി​ വധം; രഹസ്യതാ​വ​ള​ത്തി​ലെ ചി​ത്ര​ം പു​റ​ത്തു​വി​ട്ട് പെൻറ​ഗ​ൺ

text_fields
bookmark_border
ബ​ഗ്ദാ​ദി​ വധം; രഹസ്യതാ​വ​ള​ത്തി​ലെ ചി​ത്ര​ം പു​റ​ത്തു​വി​ട്ട് പെൻറ​ഗ​ൺ
cancel

വാ​ഷി​ങ്​​ട​ണ്‍: ഐ.​എ​സ്​ ത​ല​വ​ൻ അ​ബൂ​ബ​ക്ക​ര്‍ അ​ല്‍ബ​ഗ്ദാ​ദി​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി യു.​എ​സ ്​ പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ സൈ​നി​ക ന​ട​പ​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​യ പ​െൻറ​ഗ​ ൺ പു​റ​ത്തു​വി​ട്ടു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​യി​ലെ ഇ​ദ്​​ലി​ബി​ൽ ബ​ഗ്​​ദാ​ദി​യു​ടെ താ​വ​ള​ത്തി​ൽ ന ​ട​ത്തി​യ റെ​യ്ഡി​​​െൻറ ബ്ലാ​ക്ക്​​ ആ​ൻ​ഡ്​​ വൈ​റ്റ്​ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യു​മാ​ണ്​ പ്ര​തി​രോ​ധ വ​കു ​പ്പ്​ പു​റ​ത്തു​വി​ട്ട​ത്.

ബ​ഗ്ദാ​ദി താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് യു.​എ​സ് സേ​ന ന​ട​ന്നെ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളും ഒ​ളി​ത്താ​വ​ള​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നു​ മു​മ്പും ശേ​ഷ​വു​മു​ള്ള ചി​ത്ര​ങ്ങ​ളും ഇ​തി​ലു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം കെ​ട്ടി​ടം നി​ലം​പ​രി​ശാ​യ​തും ചി​ത്ര​ത്തി​ൽ കാ​ണാം. സൈ​നി​ക നീ​ക്ക​ത്തി​നു​ശേ​ഷം കെ​ട്ടി​ട​വും കോ​മ്പൗ​ണ്ടും സൈ​ന്യം ത​ക​ര്‍ത്തു​വെ​ന്ന​​​ും പി​ന്നീ​ട് ഈ ​ഭാ​ഗം വ​ലി​യ ഗ​ര്‍ത്ത​മാ​യി മാ​റി​യെ​ന്നു​മാ​ണ്​ യു.​എ​സ് സെ​ന്‍ട്ര​ല്‍ ക​മാ​ന്‍ഡ​റാ​യ ജ​ന​റ​ല്‍ കെ​ന്ന​ത് മ​ക്ക​ന്‍സി വാ​ർ​ത്ത​ലേ​ഖ​ക​രെ അ​റി​യി​ച്ച​ത്.

ഒ​ളി​ത്താ​വ​ള​ത്തി​​ലേ​ക്ക്​ യു.​എ​സ് സൈ​നി​ക​രെ​ത്തി​യ ഹെ​ലി​കോ​പ്ട​റി​നു​നേ​രെ അ​ജ്ഞാ​ത​ര്‍ വെ​ടി​വെ​ക്കു​ന്ന​തും ഹെ​ലി​കോ​പ്​​ട​റി​ല്‍നി​ന്ന് തി​രി​ച്ച് വെ​ടി​യു​തി​ര്‍ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. സൈ​ന്യം ഇ​ര​ച്ചെ​ത്തി​യ​പ്പോ​ള്‍ ര​ക്ഷ​പ്പെ​ടാ​നാ​വാ​തെ ഒ​രു തു​ര​ങ്ക​ത്തി​ലൂ​ടെ ഒാ​ടി​യ ബ​ഗ്​​ദാ​ദി​ക്കൊ​പ്പം 12 വ​യ​സ്സി​നു താ​ഴെ​യു​ള്ള ര​ണ്ടു​ കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ച​തു​പോ​ലെ ബ​ഗ്ദാ​ദി​യു​ടെ മൂ​ന്നു മ​ക്ക​ള​ല്ല, ര​ണ്ടു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ഹ​ത്ത് കെ​ട്ടി​വെ​ച്ച സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ പൊ​ട്ടി​ച്ചു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ൽ ബ​ഗ്ദാ​ദി​ക്കും ര​ണ്ടു മ​ക്ക​ള്‍ക്കും പു​റ​മെ ആ ​കോ​മ്പൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും കൊ​ല്ല​പ്പെ​ട്ടെ​ന്നും മെ​ക്ക​ന്‍സി കൂ​ട്ടി​ച്ചേ​ര്‍ത്തു. ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് സ്ത്രീ​ക​ള്‍ പെ​രു​മാ​റി​യ​ത്. ഇ​വ​രും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ശ​രീ​ര​ത്തി​ല്‍ കെ​ട്ടി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidpentagonworld newsIS Chief BaghdadiRetaliatory Attack
News Summary - Pentagon Releases Video, Photos Of Raid That Killed ISIS Chief Baghdadi - World news
Next Story