പിന്മാറ്റത്തിന് കാരണം ഇന്ത്യക്കും ചൈനക്കും ഇളവ് നൽകിയതിനാലെന്ന് വൈറ്റ്ഹൗസ്
text_fieldsവാഷിങ്ടൺ: കാർബൺ പുറന്തള്ളലിെൻറ ഉത്തരവാദിത്തത്തിൽനിന്ന് ഇന്ത്യയെയും ചൈനയെയും ഒഴിവാക്കിയതിനാലാണ് പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറിയതെന്ന് വൈറ്റ്ഹൗസ്. ഉടമ്പടിയിൽനിന്ന് പിന്മാറുന്നതായ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനം വ്യാപക പ്രതിഷേധത്തിന് കാരണമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തെത്തിയത്. കലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാൻ ഉടമ്പടിപ്രകാരം 2030വരെ ചൈന ഒന്നും ചെയ്യേണ്ടതില്ല. 2.5 ട്രില്യൺ സഹായം ലഭ്യമാകുന്നതുവരെ ഇന്ത്യക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ല. റഷ്യക്കും കൂടുതൽ കാർബൺ പുറന്തള്ളാൻ ഉടമ്പടി അവസരംനൽകുന്നു -യു.എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി ഉദ്യോഗസ്ഥൻ സ്കോട്ട് പ്രുട്ട് വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് വിശദീകരിച്ചു. ഉടമ്പടിയിൽനിന്ന് പിന്മാറി എന്നതിന് ചർച്ചകൾ അവസാനിപ്പിച്ചുവെന്ന് അർഥമില്ല. കാർബൺ പുറന്തള്ളലിെൻറ തോത് കുറക്കുന്ന കാര്യത്തിൽ യു.എസിൽനിന്ന് മറ്റു രാജ്യങ്ങൾക്ക് പഠിക്കാനുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിെൻറ ആരോപണങ്ങൾ തെറ്റെന്ന്
വാഷിങ്ടൺ: പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറി യു.എസ് പ്രസിഡൻറ് ട്രംപ് ഇന്ത്യക്കും ചൈനക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റെന്ന് അമേരിക്കൻ മാധ്യമം. കൽക്കരി പാടങ്ങൾ പുതുതായി തുറക്കുന്നതിന് ഇന്ത്യക്കും ചൈനക്കും നിയന്ത്രണങ്ങളില്ലെന്ന ആരോപണം ശരിയല്ലെന്നാണ് ഫാക്ട്ചെക് ഡോട്ട് ഒാർഗ് എന്ന ഒാൺലൈൻ മാധ്യമം വെളിപ്പെടുത്തിയത്. ഏെതങ്കിലും രാജ്യത്തിന് കൽക്കരി പാടങ്ങൾ നിർമിക്കാമെന്നോ നിർമിക്കരുതെന്നോ പാരിസ് ഉടമ്പടിയിൽ പറയുന്നില്ല. ഉടമ്പടി പ്രകാരം ചൈനക്ക് നൂറുകണക്കിന് പുതിയ കൽക്കരി പാടങ്ങൾ തുറക്കാനും ഇന്ത്യക്ക് 2020ഒാടെ കൽക്കരി ഉൽപാദനം ഇരട്ടിയാക്കാനും കഴിയുമെന്ന ട്രംപിെൻറ വാദം കെട്ടിച്ചമച്ചതാണ് -വെബ്സൈറ്റിെൻറ മാനേജിങ് എഡിറ്റർ ലോറി റോബർട്സൺ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
