Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാരീസ്​ കാലാവസ്ഥ...

പാരീസ്​ കാലാവസ്ഥ സമ്മേളനം യഥാർഥ വികസനത്തിനുള്ള അവസരമെന്ന്​ ലോകബാങ്ക്​

text_fields
bookmark_border
climate-change
cancel

വാഷിങ്​ടൺ: അടുത്തയാഴ്​ച നടക്കുന്ന പാരീസ്​ കാലാവസ്ഥ സമ്മേളനം ആഗോളതാപനത്തിനെതിരെ പൊരുതാനുള്ള യഥാർഥ അവസരമാണെന്ന്​ ലോകബാങ്ക്​ പ്രസിഡൻറ്​ ജിം യോങ്​ കിം. അമേരിക്കൻ പ്രസിഡൻറ്​ ട്രംപി​​​െൻറ പിന്തുണയില്ലെങ്കിലും ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന്​ അദ്ദേഹം പറഞ്ഞു.

കേവലം ഒരു രാഷ്​ട്രീയ സമ്മേളനമല്ല അടുത്തയാഴ്​ച പാരീസിൽ നടക്കുന്നത്​. ആഗോള കാലാവസ്ഥമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന സംഘടനകളുടെയും വ്യക്​തികളുടെയും കൂട്ടായ്​മയാണ്​ സമ്മേളനം ലക്ഷ്യമിടുന്നത്​. കാലവസ്ഥ സംരക്ഷിക്കുന്നതിനായുള്ള പദ്ധതികൾക്ക്​ ഫണ്ട്​ കണ്ടെത്തുന്നത്​ സംബന്ധിച്ചും സമ്മേളനത്തിൽ ചർച്ചയുണ്ടാകുമെന്ന്​ ജിം വ്യക്​തമാക്കി.

ചൊവ്വാഴ്​ച ഫ്രാൻസ്​, യു.എൻ, ലോകബാങ്ക്​ എന്നിവയുടെ സംയുക്​ത സഹകരണത്തോടെയാണ് പാരീസ്​ കാലാവസ്ഥ​ സമ്മേളനം നടക്കുക.ഏ​കദേശം 4000 അംഗങ്ങളും 800 സംഘടനകളും സമ്മേളനത്തിൽ പ​െങ്കടുക്കും. പാരീസ്​ ഉടമ്പടിയിൽ ട്രംപ്​ പിൻമാറിയതിന്​ പിന്നാലെ നടക്കുന്ന കാലാവസ്ഥ സമ്മേളനത്തിന്​ പ്രാധാന്യമേറെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world bankParisworld newsAmericasmalayalam newsclimate summit
News Summary - Paris climate summit a chance for real progress: World Bank-World news
Next Story