ഇന്ത്യൻ ബാലികയുടെ തിരോധാനം: സ്വന്തം മകളെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ദമ്പതികൾ കോടതിയിൽ
text_fieldsഹ്യൂസ്റ്റൻ: അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ ഇന്ത്യൻ വംശജയായ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിെൻറ രക്ഷിതാക്കൾ േകാടതിയെ സമീപിക്കുന്നു. ദത്തുപുത്രിയായ ഷെറിെൻറ തിരോധാനത്തെ തുടർന്ന് െവസ്ലി മാത്യു^സിനി മാത്യു ദമ്പതികളുടെ നാലു വയസ്സുള്ള മകളെ രാജ്യത്തെ ബാലസുരക്ഷ സേവന വിഭാഗം (സി.പി.എസ്) കൊണ്ടുപോയിരുന്നു.
ഇൗ മകളെ വിട്ടുതരണമെന്നാവശ്യപ്പെട്ടാണ് മാത്യു ദമ്പതികൾ തിങ്കളാഴ്ച കോടതിയെ സമീപിക്കുകയെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ച മുമ്പാണ് രാജ്യത്തെ നിയമമനുസരിച്ച് കുട്ടിയെ സി.പി.എസ് കൊണ്ടുപോയത്.
ഒക്ടോബർ ഏഴിന് പുലർച്ചെ മൂന്നു മണിക്ക് പാൽ കുടിക്കാത്തതിനുള്ള ശിക്ഷയായി ഷെറിനെ വീടിനു പുറത്ത് തനിച്ചു നിർത്തിയെന്ന് പറഞ്ഞ െവസ്ലി മാത്യുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 15 മിനിറ്റു കഴിഞ്ഞപ്പോൾ മകളെ കാണാനില്ലായിരുന്നെന്നാണ് െവസ്ലി പറഞ്ഞത്.
എന്നാൽ, പിറ്റേന്ന് രാവിലെ എട്ടു മണിക്കാണ് പൊലീസിനെ അറിയിച്ചത്. ഷെറിന് എന്ത് സംഭവിച്ചുവെന്നതിെനക്കുറിച്ച് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
