Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ​ര​ഗ്വേ​യി​ൽ...

പ​ര​ഗ്വേ​യി​ൽ പ്ര​ക്ഷോ​ഭം; ​പ്രതിഷേധക്കാർ പാ​ർ​ല​മെൻറ്​ കെട്ടിടത്തി​ന്​ തീ​യി​ട്ടു

text_fields
bookmark_border
പ​ര​ഗ്വേ​യി​ൽ പ്ര​ക്ഷോ​ഭം; ​പ്രതിഷേധക്കാർ പാ​ർ​ല​മെൻറ്​ കെട്ടിടത്തി​ന്​ തീ​യി​ട്ടു
cancel

അസുൻ ക്യോൻ: ലാറ്റിനമേരിക്കൻ രാജ്യമായ പരഗ്വേയിൽ സർക്കാർവിരുദ്ധ  പ്രക്ഷോഭം ശക്തിപ്രാപിച്ച് അക്രമാസക്തമായി. പ്രസിഡൻറിന് പദവിയിൽ തുടരുന്നതിനുള്ള  ഭരണഘടന ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചവർ പാർലമ​െൻറിന് തീയിട്ടു.  പ്രക്ഷോഭകർ  കോൺഗ്രസിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡുകൾക്ക് തീയിട്ടശേഷം കെട്ടിടത്തിലേക്ക് ഇരച്ചുകയറി. ഭരണഘടന  ഭേദഗതിക്ക് അനുമതി നൽകാനായി 25 സെനറ്റർമാർ രഹസ്യ യോഗം ചേർന്നതിനെ തുടർന്ന് നേരേത്ത  പ്രക്ഷോഭകർ റോഡുകൾ ഉപരോധിച്ചിരുന്നു. 2018ൽ കാലാവധി അവസാനിക്കുന്ന നിലവിലെ  പ്രസിഡൻറ് ഹൊറാസ്യോ കാർടസ് ഭരണഘടന  ഭേദഗതിയിലൂടെ വീണ്ടും തെരഞ്ഞെടുപ്പിൽ  മത്സരിക്കാൻ ഒരുങ്ങുകയാണ്. 

ഇതിനെതിരായാണ് പ്രതിപക്ഷ ഗ്രൂപ്പുകൾ പ്രക്ഷോഭം നടത്തുന്നത്. 35 വർഷത്തെ  ഏകാധിപത്യ ഭരണത്തിനുശേഷം 1992ൽ  രൂപപ്പെടുത്തിയ ഭരണഘടന  പ്രസിഡൻറി​െൻറ  കാലാവധി അഞ്ചുവർഷമായി നിജപ്പെടുത്തിയിരുന്നു. ജനങ്ങളോട് സമാധാനം കാത്തുസൂക്ഷിക്കാനും ജനാധിപത്യം അക്രമത്തിലൂടെ പ്രതിരോധിക്കാനാവില്ലെന്നും പ്രസിഡൻറ് ട്വിറ്റർ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്ത് സ്ഥിരത കൈവരിക്കുന്നതിന് എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
പ്രക്ഷോഭകർക്കെതിരായ സൈനിക നടപടിക്കിടെ ഒരാൾ കൊല്ലപ്പെട്ടതായി പ്രതിപക്ഷം അറിയിച്ചു.

ഭരണഘടന ഭേദഗതി നടത്തി അധികാരത്തിൽ  തുടരാനുള്ള പ്രസിഡൻറി​െൻറ ശ്രമം  ജനാധിപത്യ വ്യവസ്ഥയെ ദുർബലമാക്കുമെന്ന്  പ്രതിപക്ഷം പറഞ്ഞു. ഭരണഘടന  ഭേദഗതി ബില്ലിന് പാർലമ​െൻറി​െൻറ മറ്റൊരു  സഭയായ ചേംബർ ഒാഫ് ഡെപ്യൂട്ടീസി​െൻറ  അനുമതിയും ലഭിക്കേണ്ടതുണ്ട്. പ്രസിഡൻറി​െൻറ  പാർട്ടിക്ക് ഭൂരിപക്ഷമുള്ള ചേംബറിൽ ബിൽ  പാസാവുമെന്നാണ് സൂചന. 1954ൽ അട്ടിമറിയിലൂടെ  ഭരണംപിടിച്ച ഏകാധിപതിയായ ജനറൽ  ആൽഫ്രഡോ സ്ട്രോസ്നർ 1989 വരെ  അധികാരത്തിലിരുന്നു. രാഷ്ട്രീയ അസ്ഥിരത ഇല്ലാതാക്കുന്നതിന് 1992ലാണ് പുതിയ ഭരണഘടന രൂപവത്കരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paraguay
News Summary - Paraguay congress set on fire amid presidential controversy
Next Story