Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താൻ...

പാകിസ്​താൻ തീവ്രവാദത്തെ പിന്തുണക്കുന്നതാണ്​ ഇന്ത്യ-പാക്​ ചർച്ചക്ക്​ തടസമെന്ന്​ യു.എസ്​

text_fields
bookmark_border
imran-khan-and-Donald-trump
cancel

വാഷിങ്​ടൺ: ഇന്ത്യ-പാക്​ ഉഭയകക്ഷി ചർച്ച നടക്കാത്തതു സംബന്ധിച്ച ഇന്ത്യൻ വാദത്തെ പിന്തുണച്ച്​ യു.എസ്​ രംഗത്ത്​. അതിർത്തി കടന്നുള്ള തീവ്രവാദത്തെ പാകിസ്​താൻ പിന്തുണക്കുന്നതാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയുടെ മുഖ്യ തടസമെന്ന്​ യു.എസ്​ അഭിപ്രായപ്പെട്ടു. ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള നേരിട്ടുള്ള​ ചർച്ചയെ തങ്ങൾ പിന്തുണക് കുന്നതായും യു.എസ്​ വ്യക്തമാക്കി.

1972ലെ സിംല കരാറി​ൽ സൂചിപ്പിച്ചതു പോലെ ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള പ്രശ്​നങ്ങൾ പരിഹരിക്കാൻ നേരിട്ടുള്ള ചർച്ചയാണ്​ ഫലപ്രദമെന്നാണ്​ യു.എസ് വിശ്വസിക്കുന്നതെന്ന് ദക്ഷിണ മധ്യേഷ്യയിലെ യു.എസ്​ ആക്​ടിങ്​ അസിസ്​റ്റൻറ്​ സെക്രട്ടറി ആലീസ്​ ജി.വെൽസ്​ വ്യക്തമാക്കി. 2006-2007 കാലത്ത്​ ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള പ്രശ്​നങ്ങൾ കുറവായിരുന്നു. മികച്ച ഉഭയകക്ഷി ചർച്ച പുനരാരംഭിക്കുന്നതിന്​ പരസ്​പര വിശ്വാസം ആവശ്യമാണ്​. കശ്​മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്ന പാകിസ്​താനിൽ നിന്നുള്ള തീവ്രവാദ സംഘടനകൾ പാകിസ്​താ​േൻറയും കശ്​മീരി​േൻറയും ശത്രുക്കളാണെന്ന പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാ​​​െൻറ പ്രസ്​താവനയെ യു.എസ്​ സ്വാഗതം ചെയ്യുന്നു.

അതിർത്തിക്കപ്പുറത്തേക്ക്​ തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്ന സംഘടനകളെ പാകിസ്​താൻ പിന്തുണക്കുന്നത്​ തുടരുന്നതാണ്​ ചർച്ചക്കുള്ള പ്രധാന തടസം. സ്വന്തം ഭൂമിയിലെ തീവ്രവാദികൾക്കെതിരെ പാകിസ്​താൻ ഉറച്ചതും സുസ്ഥിരവുമായ നടപടിയെടുക്കുന്നതാണ്​ ഇന്ത്യ-പാക്​ ഉഭയകക്ഷി ചർച്ചയുടെ വിജയത്തി​​​െൻറ അടിത്തറയെന്നാണ്​ തങ്ങളുടെ വിശ്വാസമെന്നും ആലീസ്​ ജി.വെൽസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usterror groupsworld newsmalayalam newsAlice G Wells
News Summary - Pak's Support For Terror Groups "Chief Obstacle" To Talks With India: US -world news
Next Story