പുൽവാമ: ഇന്ത്യയിൽ നടന്നതെന്തെന്ന് അറിയാമെന്ന് പാകിസ്താനോട് യു.എസ്
text_fieldsവാഷിങ്ടൺ: പാകിസ്താൻ തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കരുതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക ്ക് പോംപി. ഫെബ്രുവരി 14ന് ഇന്ത്യയിൽ നടന്നതെന്താണെന്ന് കണ്ടതാണ്. തീവ്രവാദികൾ പാകിസ്താനിൽ നിന്ന് പോയതിന ാലാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതെന്നും പോംപി വ്യക്തമാക്കി.
തീവ്രവാദത്തിനെതിരെ പാകിസ്താൻ കർശന നടപടി സ്വീകരിച്ചില്ലെങ്കിലും യു.എസിലെ മുൻ സർക്കാറുകളിൽ നിന്ന് വ്യത്യസ്തമായി പാക് സർക്കാറിനെതിരായ നിലപാടുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോകുമെന്നും മൈക്ക് പോംപി വ്യക്തമാക്കി. പാകിസ്താനെതിരായ നടപടികൾക്ക് ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന.
ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 പേർ മരിച്ചിരുന്നു. പാക് സംഘടന ജെയ്ശെ മുഹമ്മദ് ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
