യു.എസ് പാകിസ്താനേയും വിലക്കിയേക്കും
text_fieldsവാഷിങ്ടൺ: ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർ യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്ക പാകിസ്താനെതിരെയും നടപടിയെടുക്കുമെന്ന് റിപ്പോർട്ട്. വൈറ്റ് ഹൗസ് പ്രതിനിധി റിയൻസ് പ്രിബസാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്.
നിലവിൽ വിലക്കിയിട്ടുള്ള ഏഴ് രാജ്യങ്ങളും തീവ്രവാദത്തിന് ശക്തമായ വേരോട്ടമുള്ള രാജ്യങ്ങളാണെന്ന് ഒബാമ ഭരണകൂടം കണ്ടെത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രതിനിധി സി.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശക്തമായ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യങ്ങളാണ് പാകിസ്താനും അഫ്ഗാനിസ്താനും. ഇൗ രാജ്യങ്ങളുടെ കാര്യത്തിലും വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രാ വിലക്കിനെ ന്യായീകരിച്ച വൈറ്റ് ഹൗസ് പ്രതിനിധി അമേരിക്കൻ ജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ട്രംപിെൻറ നയത്തെയും അനുകൂലിച്ചു. ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ജനങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള ട്രംപിെൻറ തീരുമാനം വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. സിറിയയിൽ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിട്ടുണ്ട്. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
