Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീകര സംഘടനകളെ...

ഭീകര സംഘടനകളെ തുരത്തണമെന്ന്​ പാകിസ്​താനോട്​ യു.എസ്​

text_fields
bookmark_border
US-State-Secretary
cancel

വാഷിങ്​ടൺ: പാകിസ്​താ​​​െൻറ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര സംഘങ്ങളെ തുരത്താൻ ശക്​തമായ നടപടികൾ സ്വീകരിക്കണമെന ്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപി​യോ. ഇന്ത്യൻ വ്യോമസേന പാകിസ്​താനിലെ ബാലാക്കോട്ടിൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ പ്രസ്​താവന.

പ്രദേശത്തെ സംഘർഷാവസ്​ഥ നിയന്ത്രിക്കാൻ സൈനിക നടപടികൾ ഒഴിവാക്കണമെന്നും യു.എസ്​ പാകിസ്​താനോട്​ ആവശ്യപ്പെട്ടു. ഇക്കാര്യം പാക്​ വിദേശകാര്യ മന്ത്രി ഷാ മെഹ്​മൂദ്​ ഖുറൈശിയുമായി ചർച്ച ചെയ്​തതായും പോംപിയോ വ്യക്​തമാക്കി.

പുൽവാമ ഭീകരാക്രമണം നടന്ന്​ ദിവസങ്ങൾക്ക്​ ശേഷമാണ്​ പാകിസ്​താനി​െല ഭീകരകേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയത്​. ഇന്ത്യക്ക്​ ഉചിതമായ സമയത്ത്​ തിരിച്ചടി നൽകുമെന്ന്​ പാക്​ പ്രധാനമന്ത്രി അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsIndian Air Force AttackUS Warns to PakAction Against Terror Groups
News Summary - Pak taking action against terror groups, US - World News
Next Story