Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതീവ്രവാദം:...

തീവ്രവാദം: പാകിസ്​താന്​ ഇരട്ടത്താപ്പെന്ന്​ നിക്കി ഹാലെ

text_fields
bookmark_border
തീവ്രവാദം: പാകിസ്​താന്​ ഇരട്ടത്താപ്പെന്ന്​ നിക്കി ഹാലെ
cancel

വാഷിങ്​ടൺ: തീ​വ്രവാദ വിഷയത്തിൽ പാകിസ്​താന്​ ഇരട്ടത്താപ്പാണെന്ന്​ യു.എന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലെ. തീവ്രവാദത്തിനെതിരായി  അവർ നമ്മോടൊപ്പം ചേരുന്നു. അഫ്​ഗാനിസ്​താനിലെ അമേരിക്കൻ സംഘത്തെ ആക്രമിക്കുന്ന തീവ്രവാദികൾക്ക്​ അവർ അഭയം നൽകുകയും ചെയ്യ​ുന്നുവെന്നും നിക്കി ഹാലെ ആരോപിച്ചു. 

ഇൗ ഇരട്ടത്താപ്പ്​ അംഗീകരിക്കാനാകില്ല. തീവ്രവാദത്തിനെതിരെ പോരാടാൻ പാകിസ്​താനിൽ നിന്ന്​ കൂടുതൽ സഹകരണമാണ്​ തങ്ങൾ പ്രതീക്ഷിച്ചതെന്നും നിക്കി ഹാലെ പറഞ്ഞു. 

അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ അമേരിക്ക ​വേ​ട്ട​യാ​ടു​ന്ന തീ​വ്ര​വാ​ദി​ക​ൾ​ക്ക്​ സു​ര​ക്ഷി​ത താ​വ​ള​മൊ​രു​ക്കു​ക​യാ​ണ്​ പാ​കി​സ്​​താ​നെന്നും വ​ൻ​തു​ക ഒാ​രോ വ​ർ​ഷ​വും അ​വ​ർ​ക്ക്​ ന​ൽ​കി​യിട്ടും നു​ണ​ക​ളും വ​ഞ്ച​ന​യും മാ​ത്ര​മാ​ണ്​ പ​ക​രം ന​ൽ​കി​യ​തെന്നും ട്രംപ്​ നേരത്തെ പറഞ്ഞിരുന്നു.  അമേരിക്കൻ നേ​താ​ക്ക​ളെ പാകിസ്​താൻ വി​ഡ്​​ഢി​ക​ളാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ട്രം​പ്​ ട്വി​റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തിയിരുന്നു. ഇൗ പശ്​ചാത്തലത്തിലാണ്​ നിക്കി ഹാലെയുടെ പ്രതികരണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsterrarrismnikki halemalayalam newsDonald Trump
News Summary - PaK Plays Double Game in Terrarrism Says Nikki Hale - World News
Next Story