Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകശ്​മീർ:...

കശ്​മീർ: ഇന്ത്യക്കെതിരെ പാകിസ്​താൻ സംയമനം പാലിക്കണമെന്ന്​ യു.എസ്​

text_fields
bookmark_border
Army
cancel

വാഷിങ്​ടൺ: കശ്​മീർ വിഷയവുമായി ബന്ധപ്പെട്ട്​ ഇന്ത്യയോട്​ പാകിസ്​താൻ സംയമനം പാലിക്കണമെന്നും മാതൃകാപരമായ നട പടി കൈക്കൊള്ളണമെന്നും​ യു.എസ്​. മുതിർന്ന ഡെമോക്രാറ്റിക്​ സാമാജികരാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​. കശ്​മീരി നെ രണ്ട്​ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതും പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ തങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും യു.എസ്​​ വ്യക്തമാക്കി.

ക​ശ്​​മീ​രി​​​​െൻറ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ ഇ​ന്ത്യ​ൻ ന​ട​പ​ടി ഏ​ക​പ​ക്ഷീ​യ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ആ​രോ​പിച്ച​ പാ​കി​സ്​​താ​ൻ പാ​കി​സ്​​താ​ൻ ഇ​ന്ത്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം കു​റ​ച്ചിരുന്നു. കൂടാതെ ഇ​സ്​​ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​ണ​ർ അ​ജ​യ്​ ബി​സാ​രി​യ​യെ പു​റ​ത്താ​ക്കുകയും ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​ക്​ ഹൈ​ക​മീ​ഷ​ണ​റെ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്​​തു. ഈ പശ്ചാത്തലത്തിലാണ്​ വിഷയത്തിൽ യു.എസ്​ അഭിപ്രായ പ്രകടനം നടത്തിയത്​.

നിയന്ത്രണരേഖക്കപ്പുറത്തേക്കുള്ള നുഴഞ്ഞു കയറ്റം പിന്തുണക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും പാക്​ മണ്ണിലുള്ള തീവ്രവാദ കേന്ദ്രങ്ങളുടെ കാര്യത്തിലും മാതൃകാപരമായ നടപടി പാകിസ്​താൻ കൈക്കൊള്ളണമെന്നും യു.എസ്​ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്​ട്രമെന്ന നിലയിൽ നിയമസഭയുടെ സ്വാതന്ത്ര്യം, വിവരം സമ്പാദിക്കൽ എന്നിവ ഉൾപ്പെടെ തുല്യനീതി സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യ പൗരൻമാർക്ക്​ മാതൃകയാവണമെന്നും യു.എസ്​ സാമാജികർ അഭിപ്രായ​പ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usjammu kashmirworld newsmalayalam news
News Summary - Pak Must Refrain From Retaliatory Aggression; US Lawmakers On Jammu kashmir -world news
Next Story