യു.എസിൽ 24 മണിക്കൂറിനിടെ 2751മരണം
text_fieldsവാഷിങ്ടൺ: ലോകത്ത് ഏറ്റവുംകൂടുതൽ കോവിഡ് ബാധിതരുള്ള യു.എസിൽ 24 മണിക്കൂറിനിടെ മരിച്ചത് 2751പേർ. ജോൺ ഹോപ്ക ിൻസ് യൂനിവേഴ്സിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. ബാൾട്ടിമോർ ആസ്ഥാനമായ യൂനിവേഴ്സിറ്റിയുടെ റിപ്പോർട് ട് പ്രകാരം എട്ടുലക്ഷത്തിലേറെ പേർ രോഗബാധിതരാണ്. ആകെ മരണം 44,845 ആയി.
തിങ്കളാഴ്ച മുതൽ 40,000 പുതിയ കേസുകളാണ് കണ്ടെത്തിയത്. ലോകത്ത് 25 ലക്ഷം ആളുകളാണ് വൈറസ് ബാധിതർ. ഇതിൽ 80 ശതമാനവും യു.എസിലും യൂറോപ്പിലുമാണ്. ലോകവ്യാപകമായി 25,63,480 ആളുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,77,420 പേർ മരിക്കുകയും ചെയ്തു. 6,81,582 പേർ രോഗമുക്തരായി.
അതിനിടെ, ചില യൂറോപ്യൻ രാജ്യങ്ങൾ ലോക്ഡൗണിൽ ഇളവുവരുത്താനുള്ള തീരുമാനമെടുത്തു. ഹോളണ്ട്, നെതർലൻഡ്സ് രാജ്യങ്ങൾ അടുത്തമാസേത്താടെ പ്രൈമറി സ്കൂളുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചു. സ്പെയിനിൽ അടുത്താഴ്ചയോടെ 14 വയസിൽ താഴെയുള്ള കുട്ടികൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനും അനുമതി നൽകി.