Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉസാമ ബിൻലാദ‍ിെൻറ മകൻ...

ഉസാമ ബിൻലാദ‍ിെൻറ മകൻ ഹംസ കൊല്ലപ്പെ​ട്ടെന്ന്​ റിപ്പോർട്ട്

text_fields
bookmark_border
usama-bin-ladan
cancel

വാ​ഷി​ങ്​​ട​ൺ: അ​ൽ​ഖാ​ഇ​​ദ നേ​താ​വും​ ഉ​സാ​മ ബി​ൻ​ലാ​ദി​​​​​െൻറ മ​ക​നു​മാ​യ ഹം​സ ബി​ൻ​ലാ​ദി​ൻ (29)കൊ​ല്ല​പ്പെ​ട്ട​താ​യി യു.​എ​സ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. മൂ​ന്ന്​ യു.​എ​സ്​ പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച്​ വാ​ർ​ത്ത ന​ൽ​കി​യ​ എ​ൻ.​ബി.​സി ന്യൂ​സ്, ഹം​സ എ​വി​ടെ , എ​പ്പോ​ൾ കൊ​ല്ല​പ്പെ​െ​ട്ട​ന്ന കാ​ര്യം അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ല്ലെ​ന്ന്​ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ യു.​എ​സി​​െൻറ പ​ങ്ക്​ സം​ബ​ന്ധി​ച്ചും എ​ൻ.​ബി.​സി വാ​ർ​ത്ത​യി​ൽ പ​രാ​മ​ർ​ശ​മി​ല്ല.

അ​തേ​സ​മ​യം, ര​ണ്ട്​ യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ ഉ​ദ്ധ​രി​ച്ച്​ വാ​ർ​ത്ത ന​ൽ​കി​യ ന്യൂ​യോ​ർ​ക്​ ടൈം​സ്, ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ യു.​എ​സ്​ പ​ങ്കാ​ളി​യാ​യ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ്​ ഹം​സ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി. ഓ​വ​ൽ ഓ​ഫി​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ എ​ൻ.​ബി.​സി വാ​ർ​ത്ത സ്​​ഥി​രീ​ക​രി​ക്കു​ക​യോ ത​ള്ളു​ക​യോ ചെ​യ്​​തി​ല്ല.
ഹം​സ​യെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക്​ 10 ല​ക്ഷം ഡോ​ള​ർ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന്​ ​അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മു​േ​മ്പ അ​യാ​ൾ കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്നാ​ണ്​ ഇ​രു മാ​ധ്യ​മ വാ​ർ​ത്ത​ക​ളും സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഹം​സ​യു​ടെ പൊ​തു​പ്ര​സ്​​താ​വ​ന 2018 ലാ​ണ്​ അ​വ​സാ​ന​മാ​യി അ​ൽ​ഖാ​ഇ​ദ​യു​ടെ മാ​ധ്യ​മ​വി​ഭാ​ഗം പു​റ​ത്തു​വി​ട്ട​ത്. വേ​ൾ​ഡ്​ ട്രേ​ഡ്​ സ​െൻറ​ർ ത​ക​ർ​ത്ത സം​ഭ​വ​ത്തി​നു​ശേ​ഷം ഹം​സ അ​ൽ​ഖാ​ഇ​ദ​യു​ടെ പ്ര​ധാ​ന പ​ദ​വി വ​ഹി​ച്ചി​രു​ന്ന​താ​യാ​ണ്​ വി​വ​രം. സൗ​ദി അ​റേ​ബ്യ​ൻ പൗ​ര​യും ബി​ൻ ലാ​ദ​​​​ി​െൻറ മൂ​ന്നാം ഭാ​ര്യ​യു​മാ​യ ഖൈ​റ സ​ബ​റി​​​​​െൻറ മ​ക​നാ​ണ്​.

2011ലാ​ണ് അ​മേ​രി​ക്ക​ന്‍ സേ​ന ഉ​സാ​മ ബി​ന്‍ലാ​ദി​നെ പി​ടി​കൂ​ടി വ​ധി​ക്കു​ന്ന​ത്. പാ​കി​സ്താ​നി​ലെ ആ​ബ​ട്ടാ​ബാ​ദി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ലാ​ദി​നെ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ് അ​മേ​രി​ക്ക​ ​പി​ടി​കൂ​ടി​യ​ത്. അ​ന്ന്​ ഹം​സ​യു​ടെ വി​വാ​ഹ​ത്തി​​െൻറ വി​ഡി​യോ യു.​എ​സ്​ സൈ​ന്യ​ത്തി​ന്​ ല​ഭി​ച്ചി​രു​ന്നു. ഇ​റാ​നി​ൽ ന​ട​ന്ന​തെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ച​ട​ങ്ങി​ൽ അ​ൽ​ഖാ​ഇ​ദ​യു​ടെ മു​തി​ർ​ന്ന നേ​താ​വി​​െൻറ മ​ക​ളെ​യാ​ണ്​ ഹം​സ വി​വാ​ഹം ചെ​യ്​​ത​ത്. ഇ​റാ​നി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും അ​ത​ല്ല, അ​ഫ്​​ഗാ​ൻ, പാ​കി​സ്​​താ​ൻ, സി​റി​യ രാ​ജ്യ​ങ്ങ​ളി​ലൊ​രി​ട​ത്ത്​ ക​ഴി​യു​ക​യാ​ണെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ണ്ടായിരു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsAmericasmalayalam newsHamsa binladan
News Summary - Osama bin Laden's son Hamza is dead-World news
Next Story