Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാൾട്ടിമോറിൽ ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ഒരു മരണം
text_fieldsbookmark_border
വാഷിങ്ടൺ: ബാൾട്ടിമോറിൽ ജനക്കൂട്ടത്തിന് നേരെ ആയുധധാരി നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആറു പേർക്ക് പര ിക്ക്. പ്രാദേശിക സമയം വൈകീട്ട് അഞ്ച് മണിക്ക് പടിഞ്ഞാറൻ ബാൾട്ടിമോറിലെ തെരുവിലാണ് സംഭവം.
ബാൾട്ടിമോറിലെ എഡ്മണ്ട്സൺ അവന്യൂവിൽ പെർകിൻസ് സ്ക്വയർ ബാപ്റ്റിസ്റ്റ് പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. ജനക്കൂട്ടത്തിന് സമീപമെത്തിയ അക്രമി പ്രകോപനം കൂടാതെ വെടിയുതിർക്കുകയായിരുന്നു.
30 വയസുള്ള യുവതിയും 27 മുതൽ 58 വയസുള്ള പുരുഷന്മാരുമാണ് ആക്രമണത്തിന് ഇരയായത്. അക്രമിക്കൊപ്പം ഒരു സഹായിയും ഉണ്ടായിരുന്നുവെന്ന് വിവരമുണ്ട്.
എന്നാൽ, അക്രമിയുടെ പേരുവിവരങ്ങൾ പരിശോധിച്ചു വരികയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
