കാലിഫോർണിയ ജൂതപ്പള്ളിയിൽ വെടിവെപ്പ്; ഒരുമരണം
text_fieldsന്യൂയോർക്: അമേരിക്കയിലെ കാലിഫോർണിയയിൽ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പിൽ ഒര ാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. 19 കാരനായ അക്രമി ജോൺ ഏണസ്റ്റിനെ പൊലീസ് പിന ്നീട് പിടികൂടി. വംശവിദ്വേഷമാണ് ഇയാളെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമി ക വിവരം. ഓൺലൈനിൽ ഇയാൾ പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ ന്യൂസിലൻഡ് ക്രൈസ്റ്റ്ചർച്ചിൽ പള്ളികളിലുണ്ടായ കൂട്ടക്കൊലയാണ് തനിക്ക് പ്രേരണയായതെന്ന് വിശദീകരിക്കുന്നുണ്ട്.
യഹൂദ വിശ്വാസികളുടെ വിശുദ്ധ വാരാചരണത്തിെൻറ അവസാന ദിവസമായ ശനിയാഴ്ച പ്രാർഥനകൾക്കായി എത്തിയവർക്കു നേരെയാണ് വെടിവെപ്പുണ്ടായത്. ശേഷി കൂടിയ യന്ത്രത്തോക്കുമായാണ് അക്രമി എത്തിയത്. പള്ളിയിലെത്തി തുരുതുരെ വെടിയുതിർത്ത ശേഷം വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾക്കു നേരെ പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പൊലീസ് പിന്തുടരവേ, ഇയാൾ കീഴടങ്ങുകയായിരുന്നു. ഇയാളുടെ വാഹനത്തിൽനിന്ന് അക്രമത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ പെൻസൽേവനിയയിലെ പിറ്റ്സ്ബർഗ് ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പിന് കൃത്യം ആറുമാസം തികയുന്ന ദിവസമായിരുന്നു ശനിയാഴ്ച. സമീപകാല അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സെമിറ്റിക് വിരുദ്ധ അക്രമമായി പരിഗണിക്കപ്പെടുന്ന പിറ്റ്സ്ബർഗ് കൂട്ടക്കൊലയിൽ 11 പേർക്കാണ് ജീവഹാനിയുണ്ടായത്. സെമിറ്റിക് വിരുദ്ധത തന്നെയാണ് ജോൺ ഏണസ്റ്റിന് പ്രേരണയായതെന്നും കരുതപ്പെടുന്നു. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പരിശോധിക്കുകയാണെന്നും ഓൺലൈനിൽ പ്രസിദ്ധീകരിച്ച തുറന്ന കത്ത് ശ്രദ്ധയിൽ പെട്ടിട്ടുെണ്ടന്നും സാൻ ഡിയഗോ പൊലീസ് മേധാവി ബിൽ ഗോർ അറിയിച്ചു.
അക്രമത്തിന് മണിക്കൂറുകൾ മുമ്പ് പ്രസിദ്ധീകരിച്ച ഈ കത്തിൽ കഴിഞ്ഞമാസം 50 പേരുടെ ജീവനെടുത്ത ക്രൈസ്റ്റ്ചർച്ച് കൂട്ടക്കൊലയും അടുത്തിടെയുണ്ടായ പിറ്റ്സ്ബർഗ് മസ്ജിദ് വെടിവെപ്പുമാണ് തനിക്ക് പ്രേരണയായതെന്ന് പറയുന്നു. കഴിഞ്ഞമാസം ഉണ്ടായ പിറ്റ്സ്ബർഗ് വെടിവെപ്പിൽ അന്വേഷണം നേരിടുകയാണ് ഏണസ്റ്റെന്ന് പൊലീസ് സൂചിപ്പിച്ചു. വിദ്വേഷ കുറ്റകൃത്യമാണെന്നാണ് ആദ്യഘട്ടത്തിൽ കരുതുന്നതെന്നും കർശനമായ നടപടിയുണ്ടാകുമെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു.