ട്രംപിെൻറ ചടങ്ങിൽ പങ്കെടുത്തയാൾക്ക് കോവിഡ്
text_fieldsന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡൻറ് മൈക്ക് പെൻസും പെങ്കടുത്ത ചടങ്ങിൽ സംബന്ധിച്ചയാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഫെബ്രുവരി 26 മുതൽ 29 വരെ വാഷിങ്ടണ്‍ സമീപം നടന്ന കൺസർവേറ്റിവ് രാഷ്ട്രീയ പ്രവർത്തന സമ്മേളനത്തിൽ (സി.പി.എ.സി) പങ്കെടുത്തയാൾക്കാണ് രോഗബാധ.
ആയിരങ്ങൾ പെങ്കടുക്കുന്ന യാഥാസ്ഥിതിക രാഷ്ട്രീയ പ്രവർത്തകരുടെ രാജ്യത്തെ ഏറ്റവും വലിയ വാർഷിക കൂടിച്ചേരലാണിത്. വൈറസ് ബാധിച്ചയാളെ ന്യൂജഴ്സി ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാൾ ട്രംപുമായോ പെൻസുമായോ നേരിട്ട് ഇടപഴകിയിട്ടില്ല. ഇരുവരും സമ്മേളനത്തിെൻറ പ്രധാന ഹാളിൽ വന്നിട്ടില്ലെന്നും സംഘാടകർ അറിയിച്ചു.