Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ കാണാതായ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു

text_fields
bookmark_border
യു.എസിൽ കാണാതായ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു
cancel

കാലിഫോർണിയ: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഇൗ​ൽ ന​ദി​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കാണാതായ സ​ന്ദീ​പ്​ തോ​ട്ട​പ്പി​ള്ളിയുടെ ഭാര്യ സൗ​മ്യയുടെ (38) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വടക്കൻ കാലിഫോർണിയയിലെ സാന്‍റാ ക്ലാരിറ്റ താഴ്വരയിലെ അപകട സ്ഥലത്ത് നിന്ന് 11 കിലോ മീറ്റർ തെക്ക് മാറി വെള്ളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മെണ്ടോസിനോ കൗണ്ടി പൊലീസ് തോമസ് അൽമാൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. 

സ​ന്ദീ​പ്​ തോ​ട്ട​പ്പി​ള്ളി (42), മ​ക്ക​ളാ​യ സി​ദ്ധാ​ന്ത് (12), സാ​ച്ചി (9) എ​ന്നി​വ​രെ കണ്ടെത്താൻ കാ​ലി​ഫോ​ർ​ണി​യ അ​ധി​കൃ​ത​ർ നടത്തുന്ന തിരച്ചിൽ പുരോഗമിക്കുകയാണ്. കാ​ക്ക​നാ​ട് പ​ട​മു​ക​ള്‍ ടൗ​ണ്‍ഷി​പ്പി​ല്‍ അ​ക്ഷ​യ​വീ​ട്ടി​ല്‍ റി​ട്ട. യൂ​നി​യ​ന്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സോ​മ​നാ​ഥ് പി​ള്ള​യു​ടെ​യും ര​ത്‌​ന​വ​ല്ലി​യു​ടെ​യും മ​ക​ളാ​ണ്​ സൗ​മ്യ. 

Eel-River
ഇൗ​ൽ ന​ദി
 


ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച മു​ത​ലാണ് മലയാളി കുടുംബത്തെ കാ​ണാ​താ​യ​ത്. സൗ​ത്ത് കാ​ലി​ഫോ​ര്‍ണി​യ​യി​ലെ വാ​ല​ന്‍സി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന സ​ന്ദീ​പും കു​ടം​ബ​വും ഒ​റി​ഗോ​ണി​ലെ പോ​ര്‍ട്ട്​​ലാ​ന്‍ഡി​ൽ നി​ന്ന് സ​നോ​യി​ഡി​ലെ ബ​ന്ധു​വി​നെ സ​ന്ദ​ര്‍ശി​ക്കാ​ന്‍ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ലെ​ഗ്ഗെ​റ്റ്​ ന​ഗ​ര​ത്തി​ന്​ വ​ട​ക്ക് ​ഡോ​റ ക്രീ​ക്കി​ൽ​വെ​ച്ച്​ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഇൗ​ൽ ന​ദി​യി​ൽ സ​ന്ദീ​പും കുടുംബവും സ​ഞ്ച​രി​ച്ച വാ​ഹ​നം മു​ങ്ങി​​​പ്പോ​​യെ​ന്നാ​ണ്​ ദൃ​ക്​​സാ​ക്ഷി പൊലീസിനെ അറിയിച്ചത്.  

ഒ​രാ​ഴ്ച​യാ​യി സ​ന്ദീ​പും കു​ടും​ബ​വും വി​നോ​ദ​യാ​ത്ര​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ സ​നോ​യി​ഡി​ലെ ബ​ന്ധു​വി​​​​െൻറ വീ​ട്ടി​ലെ​ത്താ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ലി​ഫോ​ര്‍ണി​യ ഹൈ​വേ പ​ട്രോ​ളി​ല്‍ നി​ന്ന് അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ത്.  

എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ തോ​ട്ട​പ്പ​ള്ളി വീ​ട്ടി​ല്‍നി​ന്ന് വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ സു​ബ്ര​ഹ്മ​ണ്യ​​​​െൻറ മ​ക​നാ​ണ്​ സ​ന്ദീ​പ്. ലോ​സ്​ ആ​ഞ്ച​ല​സി​ന​ടു​ത്ത്​ സാ​ൻ​റാ ക്ല​രി​റ്റ​യി​ൽ  യൂ​നി​യ​ൻ ബാ​ങ്ക്​ വൈ​സ്​ പ്ര​സി​ഡ​ന്‍റാ​യാ​ണ്​ സ​ന്ദീ​പ്​ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. സൂ​റ​ത്തി​ൽ​ നി​ന്ന്​ സ​ന്ദീ​പ്​ 15 വ​ർ​ഷം മു​മ്പാ​ണ്​ യു.​എ​സി​ലെ​ത്തി​യ​ത്​. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One Body Find by missing kerala family in us -World news
Next Story