Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫേസ്​ബുക്കിൽ...

ഫേസ്​ബുക്കിൽ ഒന്നാമത്​​ താൻ, രണ്ടാമത്​ മോദി; ഇന്ത്യാ സന്ദർശനം ട്വീറ്റ്​ ചെയ്​ത്​ ട്രംപ്​

text_fields
bookmark_border
ഫേസ്​ബുക്കിൽ ഒന്നാമത്​​ താൻ, രണ്ടാമത്​ മോദി; ഇന്ത്യാ സന്ദർശനം ട്വീറ്റ്​ ചെയ്​ത്​ ട്രംപ്​
cancel

വാഷിങ്​ടൺ: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യ സന്ദർശനത്തെ കുറിച്ച്​ ട്വിറ്ററിൽകുറിച്ച് യു.എസ്​ പ്രസിഡൻറ്​ ​ ഡോണൾഡ്​ ട്രംപ്​. ഫേസ്​ബുക്കിൽ ഒന്നാം സ്ഥാനത്ത്​ താനും രണ്ടാം സ്ഥാനത്ത്​ മോദിയുമാണെന്നും രണ്ടാഴ്​ചക്കുള് ളിൽ നടത്താനിരിക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ്​ ട്വിറ്ററിൽ കുറിച്ചു.

‘‘ഫേ സ്​ബുക്കിൽ ഒന്നാം സ്ഥാനത്ത്​ ഡോണൾഡ്​ ജെ. ട്രംപ്​ ആണെന്ന്​ അടുത്തിടെ​ മാർക്​ സക്കർബർഗ്​ പറഞ്ഞിരുന്നു. രണ്ടാം സ്ഥാനത്ത്​ ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണ്​. വലിയ ആദരവായി കരുതുന്നു. യഥാർഥത്തിൽ ഞാൻ രണ്ടാ​ഴ്​ചക്കുള്ളിൽ ഇന്ത്യയിലേക്ക്​ പോവ​ുകയാണ്​. അതിനായി കാത്തിരിക്കുന്നു.’’ -ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

ഈ മാസം 24നാണ്​ യു.എസ്​ പ്രസിഡൻറ്​ ഇന്ത്യയിലെത്തുന്നത്​. ട്രംപി​​​​െൻറ സന്ദർശനം ഇന്ത്യ-യു.എസ്​ ബന്ധത്തെ കൂടുതൽ ശക്​തമാക്കുകയും ഇന്ത്യൻ ജനതയും അമേരിക്കൻ ജനതയും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കുകയും ചെയ്യുമെന്നും ​ൈവറ്റ്​ഹൗസ്​ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

നേരത്തെ ഡോണൾഡ്​ ട്രംപുമായി കൂടിക്കാഴ്​ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഇന്ത്യയി​ലേക്ക്​ ക്ഷണിച്ചിരുന്നു. മോദി പ​ങ്കെടുത്ത ഹൗഡി മോഡി പരിപാടിയിൽ ട്രംപും പ​ങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookNarendra Modius presidentworld newsmalayalam newsDonald Trump
News Summary - onald Trump says: I am 1st on Facebook, PM Modi 2nd -world news
Next Story