ട്രംപിനെതിരായ ലേഖനം ട്വിറ്ററിൽ പങ്കുവെച്ച് ഒബാമ
text_fieldsവാഷിങ്ടൺ: ഡെമോക്രാറ്റിക് വനിത പ്രതിനിധികളെ വംശീയമായി അധിക്ഷേപിച്ച യു.എസ് പ്ര സിഡൻറ് ഡോണൾഡ് ട്രംപിന് മറുപടിയുമായി മുൻഗാമി ബറാക് ഒബാമ. ‘ഞങ്ങൾ ആഫ്രോ അമേരി ക്കക്കാർ, ദേശഭക്തർ’ എന്ന തലക്കെട്ടിൽ വാഷിങ്ടൺ പോസ്റ്റിൽ ഒബാമ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ എഴുതിയ ലേഖനത്തിെൻറ ലിങ്ക് ട്വിറ്ററിൽ പങ്കുവെച്ചാണ് ഒബാമ രംഗത്തുവന്നത്. സാധാരണ ട്രംപ് ഭരണകൂടത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാറാണ് പതിവ്.
വംശീയതക്കും ലിംഗവിവേചനത്തിനും വിദ്വേഷത്തിനുമെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ലേഖനത്തിൽ ആഹ്വാനംചെയ്യുന്നുണ്ട്. ഒബാമയുടെ ഭരണകാലത്തെ148 ആഫ്രോ-അമേരിക്കൻ വംശജർ ഒപ്പുവെച്ച ലേഖനമാണിത്. അവരോടൊപ്പമുള്ള കാലം മഹത്തരമായിരുന്നെന്നും ഒബാമ ഓർമിച്ചു. ട്രംപിെൻറ വംശീയാക്രമണത്തിനെതിരെ മിഷേൽ ഒബാമയും രംഗത്തുവന്നിരുന്നു.
അമേരിക്കയുടെ പൈതൃകം അറിയുന്ന ഒരാളും മറ്റുള്ളവരോട് രാജ്യത്തുനിന്ന് ഇറങ്ങിപ്പോകാൻ പറയില്ലെന്നും ഓർമിപ്പിക്കുന്നുണ്ട്.