ട്രംപിന്‍െറ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിനെതിരെ ഒബാമ
text_fieldsവാഷിങ്ടണ്‍: പ്രസിഡന്‍റ് തെരഞ്ഞെടുപ്പു കാലത്ത് തന്‍െറ ഫോണ്‍ ചോര്‍ത്തിയെന്ന ഡോണള്‍ഡ് ട്രംപിന്‍െറ ആരോപണത്തിനെതിരെ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ഫോണ്‍ ചോര്‍ത്തിയതിന് കൃത്യമായ തെളിവുപോലും ഹാജരാക്കാന്‍ കഴിയാത്ത ട്രംപിന്‍െറ നടപടി വാചാടോപം മാത്രമാണെന്നു ഒബാമ പറഞ്ഞു.
ആരോപണത്തില്‍ വൈറ്റ്ഹൗസ് ട്രംപിനു പിന്നില്‍ ഉറച്ചുനിന്നിരുന്നു. എന്നാല്‍, കാപിറ്റോള്‍ ഹില്ലിലെ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഭിന്നതയുണ്ടായി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് ഭൂരിപക്ഷം റിപ്പബ്ളിക്കന്‍ സെനറ്റര്‍മാരുടെയും വാദം. ട്രംപ് ട്വീറ്റ് ചെയ്തപോലെ ഒബാമ ഫോണ്‍ ചോര്‍ത്തിയതിന്‍െറ യാതൊരു തെളിവും കണ്ടെടുക്കാനായില്ളെന്ന് സെനറ്റ് നേതാവ് മിച്ച് മക്കേണല്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
