Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രംപ് സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി ഒബാമ
text_fieldsbookmark_border
മിയാമി: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തെൻറ രാഷ്്ട്രീയ ലക്ഷ്യങ്ങൾക്കായി സൈന്യത്തെ ദുരുപയോഗം െചയ്യുന്നതായി മുൻ പ്രസിഡൻറ് ബറാക് ഒബാമ. അമേരിക്കയിലേക്ക് വരുന്ന അഭയാർഥികളെ തടയാൻ മെക്സികോ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ച നടപടിയെ സൂചിപ്പിച്ചാണ് ഒബാമയുടെ വിമർശനം.
വെള്ളിയാഴ്ച മിയാമിയിൽ ഡെമോക്രാറ്റ് സ്ഥാനാർഥികൾക്കു വേണ്ടി നടത്തിയ പ്രചാരണ പരിപാടിയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ചൊവ്വാഴ്ചയാണ് യു.എസിൽ ഇടക്കാല തെരഞ്ഞെടുപ്പ്. 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കും 36 ഗവർണർ സ്ഥാനങ്ങളിലേക്കുമാണ് പ്രധാനമായും മത്സരം.
Next Story
