Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂയോര്‍ക്കില്‍ സിഖ്...

ന്യൂയോര്‍ക്കില്‍ സിഖ് പൊലീസിന് ഇനി ടര്‍ബണ്‍ ധരിക്കാം

text_fields
bookmark_border
ന്യൂയോര്‍ക്കില്‍ സിഖ് പൊലീസിന് ഇനി ടര്‍ബണ്‍ ധരിക്കാം
cancel

ന്യൂയോര്‍ക്: ന്യൂയോര്‍ക്കില്‍ സിഖ് മതവിഭാഗക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനിമുതല്‍ ടര്‍ബണ്‍ ധരിക്കാം. തൊപ്പിക്കു പകരം ടര്‍ബണ്‍ ധരിക്കുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. നേവി ബ്ളൂ കളര്‍ ടര്‍ബണ്‍ ധരിക്കാനാണ് അനുമതി. അര ഇഞ്ച് നീളത്തില്‍ താടിവളര്‍ത്തുന്നതിനും സിഖ് വിഭാഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ സിഖ് മതവിഭാഗക്കാരെ പൊലീസ് സേനയിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് പുതിയ ഉത്തരവെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മേയില്‍ അമേരിക്കയിലെ ഒരു സിഖ് സൈനികനെക്കൊണ്ട് നിര്‍ബന്ധിച്ച് താടിവടിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു.

 

Show Full Article
TAGS:new york
News Summary - NYPD allows Sikh to wear turban
Next Story