Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദുരന്തത്തി​െൻറ...

ദുരന്തത്തി​െൻറ മൂകസാക്ഷിയായി അമേരിക്കയിലെ നഴ്​സിങ്​ ഹോമുകൾ

text_fields
bookmark_border
ദുരന്തത്തി​െൻറ മൂകസാക്ഷിയായി അമേരിക്കയിലെ നഴ്​സിങ്​ ഹോമുകൾ
cancel

റിച്ചുമോണ്ട് (വിര്‍ജീനിയ): വിര്‍ജീനിയായിലെ റിച്ചുമോണ്ടിലുള്ള കാൻറര്‍ബറി നഴ്​സിങ്​ ഹോമിൽ കോവിഡ്​ ബാധിച്ച് ​ മരിച്ചത്​ 42 പേര്‍. ഇവിടത്തെ 163 അന്തേവാസികളില്‍ 127 പേർക്ക്​ കോവിഡ്​ ബാധിച്ചതായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജയിംസ് റൈറ്റ് അറിയിച്ചു. കോവിഡ്​ വൈറസ് അമേരിക്കയില്‍ പടർന്നശേഷം ഒരൊറ്റ നഴ്‌സിങ്​ ഹോമില്‍ ഇത്രയുമധികം പേര്‍ മരിക്ക ുന്നത് ആദ്യ സംഭവമാണ്. ഇവിടെയുള്ള രോഗികൾക്ക്​ പുറമെ 35 ജീവനക്കാർക്കും രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.

ഈ നഴ്‌സിങ് ഹോമില്‍ ഇനിയും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതായി ഡോ. ജയിംസ് റൈറ്റ് പറഞ്ഞു. സുരക്ഷ ഉപകരണങ്ങളുടെ അപര്യാപ്തതയും മാസ്ക്, ഗൗണ്‍ എന്നിവയുടെ കുറവും രോഗം പെട്ടെന്ന് വ്യാപിക്കാന്‍ ഇടയായെന്നും ഡോക്ടര്‍ പറഞ്ഞു. കോവിഡ്​ ബാധിക്കുന്നത്​ നല്ലൊരു ശതമാനം പ്രായമായവരാണ്. പ്രത്യേകിച്ച് നഴ്‌സിങ് ഹോമില്‍ കഴിയുന്നവര്‍. രോഗപ്രതിരോധ ശക്തി കുറയുന്നതും മറ്റു ചില ആരോഗ്യപ്രശ്‌നങ്ങളുമാണ് ഇതിന്​ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അമേരിക്കയില്‍ ലഭ്യമായ കണക്കുകളനുസരിച്ച് നഴ്​സിങ്​ ഹോമിൽ കോവിഡ് കാരണം മരിച്ചവരുടെ എണ്ണം 3,621 ആണ്. നഴ്‌സിങ്​ ഹോമില്‍ കോവിഡ് പരിശോധന നടത്താന്‍ കഴിയാതെ മരിച്ചവർ ഇതിലേറെ വരും. അമേരിക്കയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 6,44,089 ആയി ഉയർന്നിട്ടുണ്ട്​. 28,529 പേരാണ്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usanursing homeVirginia
News Summary - nursing centers in usa are death rate increased
Next Story