യു.എസ് സർവകലാശാലകളിലേക്കുള്ള വിദേശ വിദ്യാർഥികളുടെ വരവ് കുറയുന്നു
text_fields
വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ യാത്രവിലക്കിനെ തുടർന്ന് അമേരിക്കയിലെ സർവകലാശാലകളിൽ വിദേശ വിദ്യാർഥികളുടെ അപേക്ഷകൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പോർട്ലാൻഡ് സ്റ്റേറ്റ് സർവകലാശാല പ്രസിഡൻറ് വിം വീവൽ നേരത്തേ അപേക്ഷ അയച്ചിരുന്ന 10 കുട്ടികളുമായി ഹൈദരാബാദിൽ കൂടിക്കാഴ്ച നടത്തിയതായും ഇവർ യു.എസിലേക്ക് പോകുന്നത് സംബന്ധിച്ച് ആശങ്ക അറിയിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
ഒരു വിദ്യാർഥി യു.എസിന് മുസ്ലിം വിരുദ്ധ സമീപനമുള്ളതായി സംശയിച്ചതായും ഇത് ട്രംപിെൻറ യാത്രവിലക്ക് ഉത്തരവുകളുടെ അനന്തരഫലമാണെന്നും വീവൽ അഭിപ്രായപ്പെട്ടു. രാജ്യത്തെ 40 ശതമാനം കോളജുകളിലും വിദേശ വിദ്യാർഥികളിൽനിന്നുള്ള അപേക്ഷകൾ കുറയുന്നതായി അമേരിക്കൻ അസോസിയേഷൻ ഒാഫ് കൊളീജിയറ്റ് രജിസ്േട്രസ് ആൻഡ് അഡ്മിഷൻസ് ഒാഫിസേഴ്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 250 കോളജുകളിലും സർവകലാശാലകളിലുമാണ് സർവേ നടത്തിയത്.
ബുധനാഴ്ച ട്രംപിെൻറ പരിഷ്കരിച്ച യാത്രവിലക്ക് തടഞ്ഞ ഹവായ് ഫെഡറൽ ജഡ്ജി യു.എസിലെ സർവകലാശാലകൾക്ക് യാത്രവിലക്ക് ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയിരുന്നു. ബിരുദ സ്ഥാപനങ്ങളെയാണ് ട്രംപിെൻറ നയങ്ങൾ ഏറ്റവുമധികം ബാധിച്ചത്. ഇവിടെ വിദേശ വിദ്യാർഥികളിൽനിന്നുള്ള അപേക്ഷകളിൽ പകുതിയോളം കുറഞ്ഞിട്ടുണ്ട്്. വിദേശ വിദ്യാർഥികളെ ലക്ഷ്യംവെച്ച് നടത്തുന്ന പ്രത്യേക കോഴ്സുകൾക്ക് ഇത് തിരിച്ചടിയാണ്. ഇത്തരം കോഴ്സുകളിലൂടെ പ്രതിവർഷം 32,000 കോടി ഡോളർ യു.എസിന് ലഭിച്ചിരുന്നു.കഴിഞ്ഞവർഷം യു.എസിലേക്ക് 10 ലക്ഷത്തിലധികം വിദേശ വിദ്യാർഥികളെത്തിയിരുന്നു. എന്നാൽ, ഇൗ വർഷം ഇത് ക്രമാതീതമായി കുറയുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
